അഭിനന്ദന്‍ വര്‍ദ്ധമാനെ കളിയാക്കിയതില്‍ തെറ്റ് പറയാന്‍ കഴിയില്ല, അത് സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റോടെ എടുക്കണം; ശശി തരൂര്‍

അഭിനന്ദന്‍ വര്‍ദ്ധമാനെ കളിയാക്കിയതില്‍ തെറ്റ് പറയാന്‍ കഴിയില്ല, അത് സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റോടെ എടുക്കണം; ശശി തരൂര്‍

ന്യൂഡല്‍ഹി: അഭിനന്ദന്‍ വര്‍ദ്ധമാനെ പരിഹസിക്കുന്ന രീതിയില്‍ പരസ്യം നല്‍കിയതിനെ തെറ്റ് പറയാനാകില്ലെന്ന് തിരുവനന്തപുരം എം.പി ശശി തരൂര്‍. പരസ്പരമുള്ള കളിയാക്കലിനെ സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റോടെ കാണണമെന്നും, ക്രിക്കറ്റിനെ രാഷ്ട്രീയത്തില്‍ നിന്ന് മാറ്റിനിര്‍ത്തണമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം അഭിനന്ദന്‍ വര്‍ദ്ധമാനെ പരിഹസിച്ചുകൊണ്ടുള്ള പാകിസ്താന്‍ ടിവി ചാനലിന്റെ പരസ്യത്തിനെതിരെ പ്രതികരിച്ച് നിരവധി പേര്‍ രംഗത്ത് വന്നിരുന്നു. ഇന്ത്യ-പാക് ലോകകപ്പ് ക്രിക്കറ്റ് മത്സരത്തിന്റെ പശ്ചാലത്തില്‍ ജാസ് ടിവി തയ്യാറാക്കിയ പരസ്യമായിരുന്നു വിവാദമായത്.

അഭിനന്ദന്‍ വര്‍ദ്ധമാന്റെ മുഖവുമായി സാമ്യമുള്ളയാളെയാണ് പരസ്യചിത്രത്തില്‍ കാണിക്കുന്നത്. അഭിനന്ദനെപ്പോലെ മീശവെച്ച ഇദ്ദേഹം നീല ടീഷര്‍ട്ടാണ് ധരിച്ചിരിക്കുന്നത്. ക്യാമറയ്ക്ക് മുന്നില്‍ കയ്യില്‍ ഒരു കപ്പു ചായയുമായിരുന്ന് ചോദ്യങ്ങള്‍ക്ക് മറുപടി പറയുന്ന രീതിയിലായിരുന്നു പരസ്യം ഒരുക്കിയത്.

അഭിനന്ദന്‍ വര്‍ദ്ധമാനെ പാക് സൈന്യം ചോദ്യം ചെയ്യുന്ന രീതിയിലായിരുന്നു പരസ്യം ചിത്രീകരിച്ചത്ഇന്ത്യന്‍ അതിര്‍ത്തിയില്‍ പ്രകോപനമുണ്ടാക്കിയ പാക് വിമാനങ്ങളെ പിന്തുടരുന്നതിന് ഇടയിലായിരുന്നു വിങ്ങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ദ്ധമാന്റെ വിമാനത്തിന് നേരെ ആക്രമണമുണ്ടാകുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment