എന്തിനാണ് ആക്ടിവിസ്റ്റുകള്‍ ശബരിമലയില്‍ പോകണമെന്ന് വാശിപിടിക്കുന്നത് : നിങ്ങള്‍ ഗ്രാമങ്ങളിലേക്ക് ഇറങ്ങി ചെല്ലൂ…സ്ത്രീകളുടെ നിരവധി പ്രശ്നങ്ങള്‍ കാണാം …തസ്ലീമ നസ്രീന്‍
എന്തിനാണ് ആക്ടിവിസ്റ്റുകള്‍ ശബരിമലയില്‍ പോകണമെന്ന് വാശിപിടിക്കുന്നത് : നിങ്ങള്‍ ഗ്രാമങ്ങളിലേക്ക് ഇറങ്ങി ചെല്ലൂ…സ്ത്രീകളുടെ നിരവധി പ്രശ്നങ്ങള്‍ കാണാം …തസ്ലീമ നസ്രീന്‍
ന്യൂഡല്‍ഹി: എന്തിനാണ് ഈ ആക്ടിവിസ്റ്റുകള്‍ ശബരിമലയില്‍ പ്രവേശിക്കണമെന്ന് ഇത്ര വാശിപിടിക്കുന്നത്. അവര്‍ ഗ്രാമങ്ങളിലേക്ക് ഇറങ്ങി ചെല്ലട്ടെ…അവിടെ സ്ത്രീകള്‍ അനുഭവിക്കുന്ന നിരവധി പ്രശ്നങ്ങള്‍ കാണാം…അതിനു പരിഹാരം കാണാം സഹായിക്കാം.പറയുന്നത് മറ്റാരുമല്ല പ്രശസ്ത എഴുത്തുകാരി തസ്ലീമ നസ്രീന്‍.
Also Read >> അയ്യപ്പനെ കണ്ടേ തീരൂ; മലകയറാനായി മേരി സ്വീറ്റി വീണ്ടുമെത്തി
ശബരിമല യുവതീപ്രവേശന വിഷയത്തില്‍ നിലപാട് വ്യക്തമാക്കി ബംഗ്ലാദേശി എഴുത്തുകാരിയും മനുഷ്യാവകാശ പ്രവര്‍ത്തകയുമായ തസ്‌ലിമ നസ്‌റിന്‍. ‘ശബരിമലയില്‍ പ്രവേശിക്കാന്‍ വനിതാ ആക്ടിവിസ്റ്റുകള്‍ ഇത്ര ആവേശം കാണിക്കുന്നത് എന്തിനെന്ന് മനസ്സിലാകുന്നില്ല.
Also Read >> ടെലിവിഷൻ അവതാരക ദുർഗ മേനോൻ അന്തരിച്ചു
യഥാര്‍ത്ഥ സ്ത്രീ വിഷയങ്ങള്‍ അറിയണമെങ്കില്‍ നിങ്ങള്‍ ഗ്രാമങ്ങളിലേക്ക് ചെല്ലൂ.അവിടെ നിങ്ങള്‍ക്ക് സ്വാതന്ത്ര്യമില്ലായ്മ,ലൈംഗിക പീഡനം,ഗാര്‍ഹിക പീഡനം,മാനഭംഗം,വിദ്വേഷം, വിദ്യാഭ്യാസം ലഭികാതിരിക്കുക, ആരോഗ്യപരിപാലനം,തുല്യ വേതനം ലഭിക്കാതിരിക്കുക്ക, തുടങ്ങി സ്ത്രീകള്‍ അനുഭവിക്കുന്ന നിരവധി പ്രശ്‌നങ്ങള്‍ കാണാന്‍ സാധിക്കും.തസ്‌ലിമ ട്വിറ്ററിലൂടെയാണ് നിലപാട് വ്യക്തമാക്കിയത്.
Leave a Reply
You must be logged in to post a comment.