നിരത്ത് കീഴടക്കാൻ ടാറ്റയുടെ കടൽപ്പക്ഷി
നിരത്ത് കീഴടക്കാൻ ടാറ്റയുടെ കടൽപ്പക്ഷി
ടാറ്റയുടെ പ്രീമിയം അർബൻസെഗ്മെന്റിലുള്ള ഏറ്റവും പുത്തൻ ഹാച്ച് ബാക്കിന് പേര് നൽകി കഴിയ്ഞ്ഞു. ആൽബട്രോസെന്ന കടൽപക്ഷിയുടെ പേരിൽ നിന്നുമാണ് അൽട്രോസെന്ന പേര് നൽകിയിരിയ്ക്കുന്നത്.
45X എന്ന കോഡിലാണ് ഇത്രയും നാൾ ഈ വാഹനം അറിയപ്പെട്ടിരുന്നത്. കടൽ പക്ഷികളിൽ ഏറ്റവും വലുപ്പം കൂടിയ പക്ഷിയാണ് ആൽബട്രോസ്. അക്വിലയെന്ന പേരിലാകും വാഹനമെത്തുകയെന്നാണ് അടുത്തിടെ വരെ ഉയർന്ന് കേട്ട മറ്റൊരു വസ്തുത.
ഇതിനെയൊക്കെ പിന്തള്ളിയാണ് അതി മനോഹരമായ അൽട്രോസെന്ന നാമം കൊടുത്തിരിയ്ക്കുന്നത്. അക്വിലയെന്നാൽ കവുകനെന്നാണർഥം.
2018 ഓട്ടോ എക്സ്പോയിലായിരുന്നു 45 എക്സ് എന്ന കൺസെപ്റ്റ് മോഡലിന്റെ ആദ്യാവതരണം . സ്പീഡിലും കാര്യക്ഷമതയിലും മുന്നിട്ട് ഉപഭോക്താക്കളെ വിസ്മയിപ്പിക്കും അൽട്രോസെന്നാണ് റിപ്പോർട്ടുകൾവ്യക്തമാക്കുന്നത്.
Leave a Reply
You must be logged in to post a comment.