‌ഹമ്മർ മോഡൽ വാഹനം ഇന്ത്യൻ സൈന്യത്തിന് നൽകാൻ ടാറ്റ

‌ഹമ്മർ മോഡൽ വാഹനം ഇന്ത്യൻ സൈന്യത്തിന് നൽകാൻ ടാറ്റ

പുത്തൻ ഓഫ് റോഡ് വാഹനം നിർമ്മിക്കാനൊരുങ്ങി ടാറ്റ . ഇന്ത്യൻ സൈന്യത്തിനായാണ് ഈ കിടിലൻ മോഡൽ തയ്യാറാക്കുന്നത്. മെർലിനെന്ന കോഡ് നാമത്തിലാകും ഈ വാഹനം എത്തുകയെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

ഹമ്മറിനോട് സാദൃശ്യമുള്ളതാണ് ടാറ്റയുടെ പുത്തൻ വാഹനം. മികച്ച ഡ്രൈവിംങ് അനുഭവം ലഭ്യമാക്കുന്ന ഈ വാഹനത്തിന്റെ പരീക്ഷണ ഓട്ടം ഹിമാലയത്തിൽ മേഖലയിൽ നടക്കുന്നുണ്ടെന്നാണ് സൂചനകൾ വ്യക്തമാക്കുന്നത്.

ഓഫ് റോഡ് യാത്രകൾക്ക് ഉതകുന്ന രീതിയിലുള്ള വലിയ ടയറുകളാണ് വാഹനത്തിന്റെ സവിശേഷതകളിലൊന്നായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.

സൈന്യത്തിന്റെ ​ഗ്രേറ്റ് ഡോറുകളും ബുള്ളറ്റ് പ്രൂഫ് വാതിലുകളും നൽകിയിട്ടുണ്ട്. വെള്ളക്കെട്ടിൽ കുടുങ്ങാതിരിയ്ക്കാൻ സ്നോക്കർ , വിഞ്ച് ചെറിയ ബുള്ളറ്റ് പ്രൂഫ് വിൻഡോ എന്നിവയും നൽകിയിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*