പുത്തൻ നെക്സോണുമായി ടാറ്റയെത്തുന്നു

പുത്തൻ നെക്സോണുമായി ടാറ്റയെത്തുന്നു

പുത്തൻ ചുവട് വയ്പ്പിനൊരുങ്ങി കോംപാക്ട് എസ് യു വി നെക്‌സോൺ .രാജ്യത്തെ വാഹനചരിത്രത്തില്‍ ടാറ്റയുടെ മാത്രമല്ല ഇന്ത്യയുടെ തന്നെ യശസ് വാനോളം ഉയര്‍ത്തിയ വാഹനമാണ് കോംപാക്ട് എസ് യു വി നെക്‌സോൺ.

ഗ്ലോബൽ NCAP നടത്തിയ ഇടി പരീക്ഷയില്‍ ഫൈവ് സ്റ്റാര്‍ റേറ്റിങ് സ്വന്തമാക്കിയാണ് നെക്സോണ്‍ രാജ്യത്തിന്‍റെ അഭിമാനമായത്. കാരണം ആദ്യമായിട്ടായിരുന്നു ഒരു ഇന്ത്യന്‍ നിര്‍മ്മിത വാഹനം ക്രാഷ് ടെസ്റ്റില്‍ ഫൈവ് സ്റ്റാര്‍ റേറ്റിങ് സ്വന്തമാക്കുന്നത്.

ഒപ്പം ബെസ്റ്റ് സെല്ലിങ് എസ്‌യുവി, കോംപാക്ട് എസ്‌യുവികളിലെ കരുത്തന്‍ തുടങ്ങി നിരവധി അംഗീകാരങ്ങള്‍ നേടിയ നെക്‌സോണ്‍ ഇപ്പോള്‍ നിര്‍ണായകമായ പുതിയൊരു ചുവടുവയ്പ്പിന് ഒരുങ്ങുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

കൂടാതെ കോംപാക്ട് എസ് യു വി നെക്‌സോണിൽ പെട്രോള്‍, ഡീസല്‍ കരുത്തിനൊപ്പം മൈല്‍ഡ് ഹൈബ്രിഡ് സംവിധാനം കൂടി വാഹനത്തില്‍ ഒരുക്കാനൊരുങ്ങുകയാണ് ടാറ്റ എന്നാണ് റിപ്പോര്‍ട്ടുകള്‍.

ബിഎസ്-6 നിലവാരത്തിലേക്ക് മാറുന്ന 1.5 പെട്രോള്‍ എന്‍ജിനൊപ്പമാണ് ഹൈബ്രിഡ് സാങ്കേതികവിദ്യയും ഒരുക്കുന്നത്. എന്നാല്‍ ഇലക്ട്രിക്ക് നെക്സോണാണ് വരുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

എസ് യു വി നെക്‌സോ ഹൈബ്രിഡ് ആണെങ്കില്‍ അത് ചരിത്ര സംഭവമായിരിക്കും. കാരണം ആദ്യമായാണ് ടാറ്റയുടെ വാഹനത്തില്‍ ഹൈബ്രിഡ് സാങ്കേതികവിദ്യ പരീക്ഷിക്കുന്നത്. നെക്‌സോണില്‍ അവതരിപ്പിച്ചതിന് പിന്നാലെ പ്രീമിയം ഹാച്ച്ബാക്ക് മോഡലായ അള്‍ട്രോസിലും ഈ സംവിധാനം ഒരുക്കുമെന്നാണ് സൂചനകള്‍.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply