ടാറ്റൂ ചെയ്യുന്നവര്‍ ഇക്കാര്യങ്ങള്‍ കൂടി അറിഞ്ഞിരിക്കുക…!
ടാറ്റൂ ചെയ്യുന്നവര്‍ ഇക്കാര്യങ്ങള്‍ കൂടി അറിഞ്ഞിരിക്കുക…!
ടാറ്റൂ അടിക്കുന്നവരുടെ എണ്ണം ഇന്ന് നമ്മുടെ നാട്ടില്‍ കൂടി വരികയാണ്. ടാറ്റൂ ചെയ്യുന്നത് ആരോഗ്യത്തിന് നല്ലതല്ലെന്നാണ് മിക്ക പഠനങ്ങളും പറയുന്നത്.
മിയാമി സര്‍വകലാശാലയിലെ ഒരു സംഘം ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍. മാനസികാരോഗ്യത്തെ വരെ ടാറ്റൂ ചെയ്യുന്നത് ബാധിക്കുമെന്നാണ് പഠനം. കൂടാതെ, ടാറ്റൂ ഉറക്കക്കുറവിന് കാരണമായേക്കാം.
ശരീരത്തില്‍ സ്ഥിരമായി ടാറ്റൂ ചെയ്യുന്നത് രോഗപ്രതിരോധ ശേഷിയെ കാര്യമായിതന്നെ ബാധിക്കും. ടാറ്റൂ ചെയ്യുമ്പോള്‍ മഷിയോടൊപ്പം ശരീരത്തിലെത്തുന്ന വിഷമയമുള്ള വസ്തുക്കളാണ് ശരീരത്തിന്റെ പ്രവര്‍ത്തനങ്ങളെ താളം തെറ്റിക്കുന്നത്. സാധാരണ നിറങ്ങള്‍ക്ക് പുറമെ നിക്കല്‍, ക്രോമിയം, മാംഗനീസ്, കോബാള്‍ട്ട് എന്നിവയുടെ അംശങ്ങളും ടാറ്റൂവിലൂടെ ശരീരത്തിലെത്തും.
ടൈറ്റാനിയം ഡയോക്‌സൈഡ് എന്ന ചായക്കൂട്ടാണ് നിറം കഴിഞ്ഞാല്‍ ടാറ്റൂ ചെയ്യാന്‍ ഉപയോഗിക്കുന്ന മറ്റൊരു ഘടകം. ഷേഡുകളും മറ്റും ഉണ്ടാക്കാനാണ് ഇത് ഉപയോഗിക്കുന്നതെന്ന് ഗവേഷകര്‍ പറയുന്നു.
പുകവലിക്കുന്നവരോ, ജയിലില്‍ കഴിയുന്നവരോ, കൂടുതല്‍ തവണ സെക്‌സിലേര്‍പ്പെടുന്നവരോ ആണ് ടാറ്റൂ ചെയ്യാന്‍ കൂടുതല്‍ താല്‍പര്യം കാണിക്കുന്നതെന്ന് ഗവേഷകനായ കരോലിന്‍ മോര്‍ട്ടണ്‍സെന്‍ പറയുന്നു. ഇന്റര്‍നാഷണല്‍ ജേണല്‍ ഓഫ് ഡെര്‍മറ്റോളജിയില്‍ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
Leave a Reply