പൊലീസുകാരന്‍ മര്‍ദ്ദിച്ചതില്‍ മനംനൊന്ത് ടാക്‌സി ഡ്രൈവര്‍ ആത്മഹത്യ ചെയ്തു
പൊലീസുകാരന്‍ മര്‍ദ്ദിച്ചതില്‍ മനംനൊന്ത് ടാക്‌സി ഡ്രൈവര്‍ ആത്മഹത്യ ചെയ്തു
ട്രാഫിക് പൊലീസുകാരന്‍ മര്‍ദിച്ചതിന്റെ മനപ്രയാസത്തില്‍ ടാക്സി ഡ്രൈവര്‍ ആത്മഹത്യ ചെയ്തു. ചെന്നൈയിലാണ് സംഭവം. എന്നാല്‍ കുടുംബ പ്രശ്നമാണ് മരണകാരണമെന്നാണ് പൊലീസിന്റെ വാദം. പക്ഷെ പൊലീസിനെതിരായ തെളിവുമായി ബന്ധുക്കള്‍ രംഗത്തെത്തിയിട്ടുണ്ട്.
പൊലീസ് മര്‍ദ്ദിച്ചതില്‍ കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നു യുവാവ്. കഴിഞ്ഞ ശനിയാഴ്ച്ചയാണ് ഓണ്‍ലൈന്‍ ടാക്സി ഡ്രൈവറായ രാജേഷിനെ പൊലീസ് മര്‍ദിച്ചത്.
യാത്രക്കാരിയെ കയറ്റാനായി കോയമ്പേട് സിഗനില് സമീപം വാഹനം നിര്‍ത്തിയത് അനധികൃതമായാണെന്ന് പറഞ്ഞായിരുന്നു മര്‍ദ്ദനം. സംഭവത്തെ തുടര്‍ന്ന് പരാതിയുമായി രാജേഷ് കോയമ്പേട് സ്റ്റേഷനില്‍ എത്തിയെങ്കിലും പൊലീസ് അവഗണിച്ചു.
ഇതേതുടര്‍ന്ന് ഞയാറാഴ്ച്ച പുലര്‍ച്ചെ രാജേഷിനെ സമീപത്തെ റെയില്‍വേ ട്രാക്കില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. രാജേഷിന്റെ മൊബൈല്‍ ഫോണിലില്‍ നിന്നാണ് ആത്മഹത്യ വീഡിയോ വീട്ടുകാര്‍ക്ക് കിട്ടിയത്. പൊലീസ് ഫോണ്‍ തിരികെ നല്‍കുമ്പോള്‍ വീഡിയോ നശിപ്പിച്ചിരുന്നു.
എന്നാല്‍ വിദഗ്ധര്‍ക്ക് കൈമാറി ഫോണ്‍ റീസ്റ്റോര്‍ ചെയ്തതിന് ശേഷമാണ് വീഡിയോ ലഭിച്ചതെന്നും ബന്ധുക്കള്‍ വ്യക്തമാക്കി. രണത്തില്‍ വിദഗ്ധ അന്വേഷണം വേണമെന്നും ബന്ധുക്കള്‍ ആവശ്യപ്പെട്ടു.
Leave a Reply