കോപ്പിയടി ചോദ്യം ചെയ്ത അധ്യാപകന്റെ ചെവി വിദ്യാര്‍ത്ഥി അടിച്ച് തകര്‍ത്തു
കോപ്പിയടി ചോദ്യം ചെയ്ത അധ്യാപകന്റെ ചെവി വിദ്യാര്‍ത്ഥി അടിച്ച് തകര്‍ത്തു
അധ്യാപകന്റെ ചെവി വിദ്യാര്‍ത്ഥി അടിച്ച് തകര്‍ത്തു. കോപ്പിയടി തടയാന്‍ ശ്രമിച്ചതിനാണ് കാസര്‍ഗോഡ് ചെമ്മനാട് ഹയര്‍സെക്കന്ററി സ്‌കൂളിലെ അധ്യാപകന്‍ ബോബി ജോസിനെ വിദ്യാര്‍ത്ഥി ക്രൂരമായി മര്‍ദ്ദിച്ചത്.
രണ്ടാംവര്‍ഷ മോഡല്‍ പരീക്ഷക്കിടെ മുഹമ്മദ് മിര്‍സ എന്ന വിദ്യാര്‍ത്ഥി കോപ്പിയടിക്കാന്‍ ശ്രമിക്കുകയും അനാവശ്യമായി ബഹളം വയ്ക്കുകയും ചെയ്തു. ഇത് തടയാന്‍ ശ്രമിച്ചതോടെ അധ്യാപകനെ വിദ്യാര്‍ത്ഥി മര്‍ദ്ദിക്കുകയായിരുന്നു.
മര്‍ദ്ദനത്തില്‍ അധ്യാപകന്റെ ഇടത് ചെവിയുടെ കര്‍ണപുടത്തിനും കൈക്കും പരിക്കേറ്റിട്ടുണ്ട്. സംഭവ ശേഷം വിദ്യാര്‍ത്ഥിയുടെ രക്ഷിതാവ് ആശുപത്രിയിലെത്തി അധ്യാപകനെ ഭീഷണിപ്പെടുത്തിയിരുന്നു.
വിദ്യാര്‍ത്ഥിയെ പൊലീസ് അറസ്റ്റ് ചെയ്തു. രക്ഷിതാവിനെ പിന്നീട് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. മുഹമ്മദ് മിര്‍സയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. അധ്യാപകനും സ്‌കൂള്‍ മാനേജ്മന്റും കേസുകളുമായിമായി മുന്നോട്ട് പോകാന്‍ തന്നെയാണ് തീരുമാനം.
Leave a Reply