പ്രണയാഭ്യര്‍ത്ഥന നിരസിച്ച അധ്യാപികയെ ക്ലാസ്സ് മുറിയിലിട്ട് വെട്ടി കൊലപ്പെടുത്തി
പ്രണയാഭ്യര്‍ത്ഥന നിരസിച്ച അധ്യാപികയെ ക്ലാസ്സ് മുറിയിലിട്ട് വെട്ടി കൊലപ്പെടുത്തി
പ്രണയാഭ്യര്‍ത്ഥന നിരസിച്ച സ്‌കൂള്‍ അധ്യാപികയെ ക്ലാസ് മുറിയിലിട്ട് വെട്ടിക്കൊലപ്പെടുത്തി. 23 വയസുകാരിയായ രമ്യ എന്ന യുവതിയെ രാജശേഖര്‍ എന്നയാളാണ് കൊലപ്പെടുത്തിയത്. ചെന്നൈയില്‍ നിന്ന് 200 കിമീ അകലെ കടലൂര്‍ ജില്ലയിലെ കുറുഞ്ഞിപ്പാടിയില്‍ വെള്ളിയാഴ്ച രാവിലെയാണ് സംഭവം.
ഗായത്രി മെട്രികുലേഷന്‍ സ്‌കൂളിലെ അധ്യാപികയായിരുന്നു രമ്യ. രമ്യ സ്‌കൂളില്‍ രാവിലെ നേരത്തെ തന്നെ എത്തിയിരുന്നു. രമ്യയുടെ പിറകെ തന്നെ രേജശേഖരന്‍ സ്‌കൂളിലേക്ക് വരികയും രമ്യയുമായി വാഗ് വാദത്തില്‍ ഏര്‍പ്പെടുകയും ചെയ്തു. തുടര്‍ന്ന് പ്രതി രമ്യയെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
പ്രണയാഭ്യര്‍ത്ഥന നിരസിച്ചതാണ് കൊലപാതക കാരണം എന്നാണ് പൊലീസ് പറയുന്നത്. കോളെജില്‍ പഠിച്ചിരുന്ന കാലത്ത് രാജശേഖര്‍ രമ്യയോട് പ്രണയാഭ്യാര്‍ത്ഥന നടത്തിയിരുന്നു.
ആറ് മാസം മുന്‍പ് രമ്യയുടെ വീട്ടില്‍ ചെന്ന് മകളെ വിവാഹം ചെയ്ത് നല്‍കണം എന്ന് മാതാപിതാക്കളോടും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ രമ്യയുടെ വീട്ടുകാര്‍ അതിനെ അംഗീകരിച്ചില്ല.
ഇതായിരിക്കാം പ്രതിയെ പ്രകോപിപ്പിച്ചതെന്നാണ് പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞത്. താന്‍ ആത്മഹത്യ ചെയ്യുമെന്ന് രാജശേഖര്‍ സഹോദരിയെ അറിയിച്ചിരുന്നതായി വിവരം കിട്ടിയെന്നും പോലീസ് പറഞ്ഞു.
Leave a Reply
You must be logged in to post a comment.