ആശുപത്രിയില്‍ ചികിത്സയിലിരിക്കെ കാണാതായ അധ്യാപികയുടെ മൃതദേഹം പമ്പയാറ്റില്‍ കണ്ടെത്തി

ആശുപത്രിയില്‍ ചികിത്സയിലിരിക്കെ കാണാതായ അധ്യാപികയുടെ മൃതദേഹം പമ്പയാറ്റില്‍ കണ്ടെത്തി

സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ കാണാതായ അധ്യാപികയെ മരിച്ച നിലയില്‍ കണ്ടെത്തി. പമ്പയാറ്റില്‍ നിന്നുമാണ് ഇവരുടെ മൃതദേഹം കണ്ടെത്തിയത്.

മാവേലിക്കര കല്ലുമലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന രജിത (39)യെയാണ് മാന്നാര്‍ പരുമല പന്നായി പാലത്തിന് സമീപം മരിച്ച നിലയില്‍ കണ്ടെത്തിയത്.

തകഴി ഗവ യു.പി സ്‌കൂള്‍ അധ്യാപികയായിരുന്നു രജിത. ഗ്രാമപഞ്ചായത്ത് ജീവനക്കാരന്‍ തഴക്കര വഴുവാടി പൊതുശേരില്‍ വീട്ടില്‍ സുജിത്തിന്റെ ഭാര്യയാണ് രജിത.

നടുവേദനയെ തുടര്‍ന്നാണ് ചികിത്സയ്ക്കായി രജിതയെ ആശുപത്രിയിലെത്തിച്ചത്. വെള്ളിയാഴ്ച ഉച്ചക്ക് നാലുമാസം പ്രായമുള്ള മകള്‍ക്ക് പാലു കൊടുത്തശേഷം മടങ്ങിയെത്താമെന്ന് പറഞ്ഞാണ് രജിത ആശുപത്രിയില്‍ നിന്ന് ഇറങ്ങിയതെന്ന് ജീവനക്കാര്‍ പറഞ്ഞു.

തുടര്‍ന്ന് ഉച്ചയ്ക്ക് ഭക്ഷണം നല്‍കാന്‍ എത്തിയപ്പോഴാണ് രജിതയെ കാണാനില്ല എന്ന വിവരം ജീവനക്കാര്‍ അറിയുന്നത്. ഇവരെ ഫോണില്‍ വിളിച്ചെങ്കിലും പ്രതികരണം ഉണ്ടായില്ല.

ഇതോടെ പൊലീസില്‍ പരാതിപ്പെടുകയും അധികൃതര്‍ നടത്തിയ തിരച്ചിലില്‍ രജിതയുടെ ഫോണ്‍ മാന്നാര്‍ പന്നായി ടവര്‍ ലൊക്കേഷനില്‍ ഉണ്ടായിരുന്നതായി കണ്ടെത്തുകയും തുടര്‍ന്ന് ശനിയാഴ്ച ഉച്ചയോടെ മൃതദേഹം പമ്പയാറ്റില്‍ കണ്ടെത്തുകയുമായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment