സ്‌കൂളിലെ സ്റ്റോര്‍ റൂമില്‍ ആലിംഗനം ചെയ്ത പ്രിന്‍സിപ്പലിനും അധ്യാപികയ്ക്കും സസ്പെന്‍ഷന്‍

സ്‌കൂളിലെ സ്റ്റോര്‍ റൂമില്‍ ആലിംഗനം ചെയ്ത പ്രിന്‍സിപ്പലിനും അധ്യാപികയ്ക്കും സസ്പെന്‍ഷന്‍

സ്‌കൂളിലെ സ്റ്റോര്‍ റൂമില്‍ ആലിംഗനം ചെയ്ത പ്രിന്‍സിപ്പലിന്റെയും അധ്യാപികയുടെയും വീഡിയോ സമൂഹ മാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിച്ചതോടെ ഇവര്‍ക്കെതിരെ നടപടിയുമായി അധികൃതര്‍.

കര്‍ണാടകയിലെ ശിവമോഗയിലുള്ള മാലൂരു ഗ്രാമത്തിലെ മൊറാര്‍ജി ദേശായി റസിഡന്‍ഷ്യല്‍ സ്‌കൂളിലാണ് സംഭവം. പ്രിന്‍സിപ്പലിനെയും ഫിസിക്കല്‍ എജ്യൂക്കേഷന്‍ അധ്യാപികയെയും സ്‌കൂളില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു.

സ്‌കൂള്‍ സ്റ്റോര്‍ റൂമിവെച്ച് പരിസരം മറന്ന് ഇരുവരും ആലിംഗന ബദ്ധരാകുകയും തുടര്‍ന്ന് ഇത് കണ്ട ആരോ ജനല്‍ വഴി ദൃശ്യങ്ങള്‍ പകര്‍ത്തുകയും സമൂഹമാധ്യമങ്ങളില്‍ പങ്കുവെക്കുകയുമായിരുന്നു.

ഇതോടെ ഇരുവരെയും സ്‌കൂളില്‍ പുറത്താക്കാന്‍ തീരുമാനിച്ചെന്ന് കര്‍ണാടക റസിഡന്‍ഷ്യല്‍ എജ്യൂക്കേഷന്‍ ഇന്‍സ്റ്റിറ്റിയൂഷന്‍ സൊസൈറ്റി ഭാരവാഹിയായ നന്ദന്‍കുമാര്‍ ജെ വി അറിയിച്ചു.

സ്‌കൂളിലെ 250 ഓളം വിദ്യാര്‍ത്ഥികള്‍ക്കും 20 ഓളം സ്റ്റാഫുകള്‍ക്കും എന്ത് സന്ദേശമാണ് ഈ പ്രവര്‍ത്തിയിലൂടെ പ്രിന്‍സിപ്പലും അധ്യാപികയും നല്‍കുന്നതെന്നും ഇത്തരത്തിലുള്ള അസാന്മാര്‍ഗിക പ്രവൃത്തികള്‍ അംഗീകരിക്കാനാവില്ലെന്നും ഇരുവരുടെയും സസ്പെന്‍ഷന്‍ ഉത്തരവില്‍ അധികൃതര്‍ രേഖപ്പെടുത്തി.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Adgebra

Related News

Leave a Comment