മെട്രോ നഗരത്തിലൂടെ ഓഫീസിലേക്ക് കുതിര സവാരിയുമായി യുവ എഞ്ചിനീയര്‍
മെട്രോ നഗരത്തിലൂടെ ഓഫീസിലേക്ക് കുതിര സവാരിയുമായി യുവ എഞ്ചിനീയര്‍
ബംഗളുരു : ഒഫീസിലേക്ക് നഗരത്തിലൂടെ കുതിരപുറത്തേറി യാത്രചെയ്ത് യുവ എഞ്ചിനീയര്‍. ബംഗളുരുവിലെ സോഫ്റ്റ് വെയര്‍ എഞ്ചിനീയറായ രൂപേഷ്‌കുമാറാണ് കഴിഞ്ഞ ദിവസം ഓഫീസിലേക്ക് കുതിരപുറത്തേറി ഓഫീസില്‍ എത്തിയത്. ഗതാഗത സ്തംഭനത്തിനെതിരെ വ്യത്യസ്ത ബോധവത്ക്കരണ രീതി സ്വീകരിക്കുകയായിരുന്നു യുവാവ്.
തിരക്കേറിയ സമയത്ത് കുരുങ്ങിക്കിടക്കുന്ന വാഹനങ്ങള്‍ക്കിടയിലൂടെ ഒരു വെള്ള കുതിരയുടെ പുറത്തേറി സഞ്ചരിക്കുന്ന രൂപേഷിന്റെ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മിഡിയയില്‍ വൈറലായിരിക്കുന്നത്.ഗതാഗതക്കുരുക്കില്‍ കുടുങ്ങി മണിക്കൂറുകളോളം റോഡില്‍ കിടക്കേണ്ടി വരുന്ന അവസ്ഥയില്‍ സഹികെട്ടാണ് ബോധവത്കരണമെന്നോണം രൂപേഷ് കുതിരപ്പുറത്ത് യാത്ര ചെയ്യാന്‍ തീരുമാനിച്ചത്.
ജോലിയുടെ അവസാന ദിവസമാണ് രൂപേഷ് വ്യത്യസ്ത ആശയം നടപ്പിലാക്കിയത്. എട്ട് വര്‍ഷമായി ബംഗളുരുവില്‍ എഞ്ചിനീയറായി ജോലി ചെയ്യുന്ന രൂപേഷ് സ്വന്തമായി ഒരു സംരംഭം തുടങ്ങുന്നതിനായാണ് ജോലി അവസാനിപ്പിക്കുന്നത്. അതിനു മുന്നോടിയായാണ് അവസാന പ്രവൃത്തിദിവസം ഗതാഗതസ്തംഭനത്തിനെതിരെ ബോധവത്ക്കരണം നടത്തിയത്. ഓഫീസിലേക്കുള്ള വേഷത്തില്‍ കയ്യില്‍ ലാപ്‌ടോപ് ബാഗുമായാണ് രൂപേഷ് കുതിരപ്പുറത്ത് ഓഫീസിലേക്ക് എത്തിയത്.
Leave a Reply