പറക്കലിനിടെ വ്യോമസേന വിമാനത്തിന്റെ ഇന്ധന ടാങ്ക് അടര്‍ന്ന് വീണു

കോയമ്പത്തൂര്‍: പരിശീലന പറക്കലിനിടെ വ്യോമസേന വിമാനത്തിന്റെ ഇന്ധന ടാങ്ക് അടര്‍ന്നു താഴേക്ക് വീണു. തദ്ദേശീയമായി നിര്‍മിച്ച തേജസ് വിമാനത്തിന്റെ ഇന്ധന ടാങ്കാണ് ആളൊഴിഞ്ഞ കൃഷിഭൂമിയില്‍ പതിച്ചത്. പതിവ് പരിശീലന പറക്കലിനിടെയായിരുന്നു അപകടം.

കോയമ്പത്തൂരിലെ സുലൂര്‍ എയര്‍ബേസില്‍നിന്നു പറന്നയുര്‍ന്ന ഉടനെയായിരുന്നു സംഭവം. 1200 ലിറ്ററോളം ഇന്ധനം ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ളതാണ് ഈ ടാങ്ക്. ഇന്ധന ടാങ്ക് താഴെ വീണെങ്കിലും വിമാനം സുരക്ഷിതമായി വ്യോമതാവളത്തിന് സമീപം ഇറക്കാനായി. വ്യോമസേന അന്വേഷണത്തിന് ഉത്തരവിട്ടു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply