ശേഖരിച്ച ആധാർ വിവരങ്ങൾ മായ്ച്ചു കളയണം ; ബാങ്കുകളും ടെലിക്കോം കമ്പനികളും പുലിവാല് പിടിക്കും
ശേഖരിച്ച ആധാർ വിവരങ്ങൾ മായ്ച്ചു കളയണം ; ബാങ്കുകളും ടെലിക്കോം കമ്പനികളും പുലിവാല് പിടിക്കും
ന്യൂഡല്‍ഹി: ആധാറിന്റെ നിർബന്ധിത ഉപയോഗം സുപ്രീംകോടതി വിലക്കിയതിന് പിന്നാലെ ബാങ്കുകളും ടെലികോം കമ്പനികളും പുലിവാല് പിടിക്കുമെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ.ബാങ്കുകള്‍, ടെലികോം കമ്പനികള്‍, സ്‌കൂളുകള്‍, ഇകൊമേഴ്‌സ് സ്ഥാപനങ്ങള്‍, ബ്രോക്കറേജുകള്‍ തുടങ്ങിയ സ്ഥാപനങ്ങൾ ആളുകളിൽ നിന്ന് ശേഖരിച്ച ആധാര്‍ വിവരങ്ങള്‍ ഇനി അവരുടെ ഡാറ്റ ബേസുകളിൽ നിന്ന് മായ്ച്ചുകളയണം.
ആധാര്‍നിയമം 57ാം വകുപ്പിലെ വ്യവസ്ഥ പ്രകാരമാണ് സ്വകാര്യസ്ഥാപനങ്ങൾ ഉപഭോകതാക്കളുടെ ആധാര്‍ വിവരങ്ങള്‍ ശേഖരിച്ചിരുന്നത്.എന്നാൽ ഈ വ്യവസ്ഥ റദ്ദാക്കിയതോടെ ആധാര്‍ നമ്പര്‍ വാങ്ങുകയോ വിരലടയാളം ശേഖരിക്കുകയോ ചെയ്യാന്‍പാടില്ല. ഇതോടൊപ്പം ശേഖരിച്ച ആധാർ വിവരങ്ങൾ ശരിയായ രീതിയിൽ മായ്ച്ചുകളയുന്നുണ്ടോ എന്ന് ഉറപ്പ് വരുത്തേണ്ടതും പ്രധാനമാണ്.
Leave a Reply