ടെലിവിഷൻ അവതാരക ദുർഗ മേനോൻ അന്തരിച്ചു
ടെലിവിഷൻ അവതാരക ദുർഗ മേനോൻ അന്തരിച്ചു
ടെലിവിഷൻ അവതാരക ദുർഗ മേനോൻ(35) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. ശരീരത്തിന്റെ പ്രതിരോധ ശേഷി നഷ്ടപ്പെടുത്തുന്ന ലൂപ്പസ് രോഗത്തിനെ തുടർന്ന് ഒരു മാസക്കാലമായി ചികിത്സയിലായിരുന്നു.
സ്വകാര്യ ആശുപത്രിയിൽ ഇരുപത്തിയെൻപത് ദിവസമായി വെന്റിലേറ്ററിലായിരുന്നു. ചികിത്സയിലിരിക്കെ ഇന്നലെ ഹൃദാഘാതമുണ്ടാവുകയായിരുന്നു.ദുർഗയുടെ മൃതദേഹം കുടുംബ വീടായ കൊല്ലൂരിലേയ്ക്ക് കൊണ്ടു പോയി.അച്ഛൻ പരേതനായ ജയശങ്കറിന്റേയും അമ്മ സന്ധ്യ മേനോൻ. ഭർത്താവ് വിനോദ്, മകൻ ഗൗരിനാഥ്.
Leave a Reply
You must be logged in to post a comment.