ഇതുകൊണ്ടൊന്നും ഞാന്‍ തോല്‍ക്കില്ല, എന്റെ വയറ്റിലുള്ള കുഞ്ഞിനെ പ്രസവിച്ച് വളര്‍ത്തും
ഇതുകൊണ്ടൊന്നും ഞാന്‍ തോല്‍ക്കില്ല, എന്റെ വയറ്റിലുള്ള കുഞ്ഞിനെ പ്രസവിച്ച് വളര്‍ത്തും: ദുരഭിമാനക്കൊലയില്‍ കൂടുതല്‍ വെളിപ്പെടുത്തലുമായി അമൃത
നല്‍ഗൊണ്ട: ഇതുകൊണ്ടൊന്നും ഞാന്‍ തോല്‍ക്കില്ല. എന്റെ വയറ്റിലുള്ള കുഞ്ഞിനെ പ്രസവിച്ച് വളര്‍ത്തും. താഴ്ന്ന ജാതിയില്‍പ്പെട്ട യുവാവിനെ പ്രണയിച്ചതിന്റെ പേരില്‍ ഭർത്താവിനെ നഷ്ടമായ അമൃത തന്റെ തീരുമാനത്തിൽ ഉറച്ച് നിൽക്കുന്നു. ദുരഭിമാനക്കൊലയില്‍ കൂടുതല്‍ വെളിപ്പെടുത്തലുമായാണ് കൊല്ലപ്പെട്ട ദളിത് യുവാവ് പ്രണയിന്റെ ഭാര്യ അമൃത ഇപ്പോൾ മുന്നോട്ട് വന്നിരിക്കുന്നത്.
പ്രണയിനെ കൊലപ്പെടുത്തുന്നതിന് മുന്‍പ് ഗര്‍ഭഛിദ്രം നടത്താന്‍ പിതാവ് നിര്‍ബന്ധിച്ചിരുന്നതായി അമൃതമൊഴി നൽകി. അമൃതയുടെ പിതാവ് മാരുതി റാവു 10 ലക്ഷം രൂപയ്ക്ക് ക്വൊട്ടേഷന്‍ നല്‍കിയാണ് പ്രണയിനെ കൊലപ്പെടുത്തിയത്.
പ്രണയിനെ തന്റെ പിതാവ് ക്വട്ടേഷന്‍ നല്‍കി കൊല്ലുന്നതിന് രണ്ട് ദിവസം മുൻപ് ബുനാഴ്ചയും ഗര്‍ഭഛിദ്രം നടത്തണമെന്ന് ആവശ്യപ്പെട്ടിരുന്നതായും ഗര്‍ഭസ്ഥ ശിശുവിനെ അബോര്‍ഷന്‍ ചെയ്ത് ഇല്ലാതാക്കിയ ശേഷം പ്രണയിനെ കൊലപ്പെടുത്തി തന്നെ വീട്ടിലേക്ക് തിരികെ കൊണ്ടു പോകാനായിരുന്നു പിതാവിന്റെ ലക്ഷ്യമെന്നും അമൃത വെളിപ്പെടുത്തി. പ്രണയ് കൊല്ലപ്പെടുമ്പോള്‍ അമൃത മൂന്ന് മാസം ഗര്‍ഭിണിയായിരുന്നു.
ഈ വര്‍ഷം ജനുവരിയിലാണ് അമൃതയും പ്രണയ്യും പ്രണയിച്ച് വിവാഹം കഴിച്ചത്. പ്രണയിനെ വീട്ടുകാര്‍ ആക്രമിക്കുമെന്ന് ഭയന്നിരുന്നു. എന്നാല്‍ പരസ്യമായി കൊല്ലുമെന്ന് കരുതിയില്ല. പ്രതികള്‍ക്ക് ശിക്ഷ ലഭിക്കണം. ജയില്‍ ശിക്ഷ ലഭിച്ചാല്‍ പോര പ്രണയിനെ കൊന്നത് പോലെ അവര്‍ക്കും മരണശിക്ഷ വിധിക്കണമെന്നും കുഞ്ഞിന് വേണ്ടി മാത്രമായിരിക്കും തന്റെ ജീവിതമെന്നും അമൃത മാധ്യമങ്ങളോട് പറഞ്ഞു.
Leave a Reply