മാനസിക പിരിമുറുക്കവും പ്രതിരോധശേഷിയും തമ്മിൽ ബന്ധമുണ്ടോ???
മാനസിക പിരിമുറുക്കവും പ്രതിരോധശേഷിയും തമ്മിൽ ബന്ധമുണ്ടോ???
ജോലി സംബന്ധമായും അല്ലാതെയും ഒക്കെ ഏറെ മാനസിക പിരിമുറുക്കം നേരിടുന്നവരാണ് നമ്മൾ . എന്നാൽ ഇന്ന് മാനസിക പിരിമുറുക്കം കുറയ്ക്കാനുള്ള കുറുക്കുവഴികളെക്കുറിച്ച് പഠനം നടത്തിക്കൊണ്ടിരിക്കുകയാണ് മനശാസ്ത്രസമൂഹം.
എന്നാൽ ചെറിയതോതിലുള്ള മാനസിക സമ്മര്‍ദം പ്രതിരോധശേഷി വര്‍ധിപ്പിക്കുമെന്ന് ഗവേഷകർ കണ്ടെത്തിയിരിക്കുന്നു.നമുക്ക് വിരോധാഭാസംതന്നെയെന്നുതോന്നാമെങ്കിലും സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴിസിറ്റിയിലെ ഗവേഷകരുടെ കണ്ടെത്തലാണ് ഇതിനെ െഅടിത്തറയിട്ട് ബലപ്പെടുത്തുന്നത്.
കൂടാതെ ശരീരത്തിലെ മുറിവ് ഉണങ്ങുന്നതിനും അണുബാധ തടയുന്നതിനും ഇത്തരത്തിലുള്ള പ്രതിരോധശേഷി സഹായിക്കുമെന്നാണ് കണ്ടെത്തിയിരിക്കുന്നത്.
രക്തത്തിലടങ്ങിയിരിക്കുന്ന പലതരത്തിലുള്ള പ്രതിരോധ കോശങ്ങളെ മാനസിക സമ്മര്‍ദം ഏകോപിപ്പിക്കുന്നതുമൂലമാണ് ഇതുസംഭവിക്കുന്നത്.
കൂടാതെ ഇത്തരത്തിൽ ശസ്ത്രക്രിയക്കുമുമ്പ് രോഗിയിലുണ്ടാകുന്ന മാനസിക സമ്മര്‍ദം ശസ്ത്രക്രിയക്കുശേഷം രോഗവിമുക്തിനേടുന്നതിന് സഹായകമുന്നതായി ഗവേഷകര്‍ വ്യക്തമാക്കുന്നു. അഡ്രിനാല്‍ ഗ്രന്ഥി പുറപ്പെടുവിക്കുന്ന ഹോര്‍മോണുകളാണ് പ്രതിരോധകോശങ്ങള്‍ ശരീരത്തില്‍ സംഘടിക്കുന്നതിന് സഹായിക്കുന്നത്.
Leave a Reply
You must be logged in to post a comment.