കാർ ഓട്ടോ മോഡിലിട്ട് ലൈംഗിക ബന്ധത്തിലേർപ്പെട്ടു; വിവാദത്തിലായി നടിയും കാർ ഉടമയും

കാർ ഓട്ടോ പൈലറ്റ് മോഡിലിട്ട് ലൈംഗിക ബന്ധത്തിലേർപ്പെട്ടു, കാര്‍ ഓട്ടോ പൈലറ്റ് മോഡിലിട്ട് പോണ്‍ നടി ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്ന വീഡിയോ ചിത്രീകരിച്ച സംഭവത്തില്‍ വിവാദം പുകയുന്നു. ഇലക്ട്രിക്ക് വാഹന രാജാവായ ടെസ്‍ലയുടെ മോഡല്‍ എക്സും പോണ്‍ താരം ടെയ്‍ലര്‍ ജാക്സണും കമ്പനി ഉടമ ഇലോണ്‍ മസ്‌കും ഉള്‍പ്പെട്ട വിവാദമാണ് പുകയുന്നത്.

പ്രശസ്തമായ ഒരു പോണ്‍ വെബ്‌സൈറ്റില്‍ ടെയ്‌ലര്‍ ജാക്‌സണ്‍ തന്നെ അപ് ലോഡ് ചെയ്‍ത വീഡിയോയോടെയാണ് സംഭവം പുറംലോകം അറിയുന്നത്. തനിയെ ഓടുന്ന ടെസ്‍ല കാറില്‍ വച്ച് തന്റെ കാമുകനൊപ്പം ചിത്രീകരിച്ച വീഡിയോ ആണന്നു വ്യക്തമാക്കിയായിരുന്നു ടെയ്‌ലര്‍ ജാക്‌സണ്‍ ദൃശ്യങ്ങള്‍ പങ്കുവച്ചത്.

എന്നാൽ വീഡിയോ വൈറലായതിനൊപ്പം വന്‍വിമര്‍ശനങ്ങളും ഉയര്‍ന്നു. ഓട്ടോണസ് വാഹനങ്ങളെപ്പറ്റിയുള്ള സംശയങ്ങള്‍ക്ക് ബലംപകരുന്നതാണ് വീഡിയോ എന്ന് ഒരുവിഭാഗം വാദിക്കുന്നതിനിടെ ടെസ്‍ല ഉടമ ഇലോണ്‍ മസ്‌കിന്‍റെ ട്വീറ്റ് പ്രശ്‍നം വീണ്ടും വഷളാക്കി. ഓട്ടോപൈലറ്റ് മോഡ് ഉപയോഗിക്കുന്നതിനായി സങ്കല്‍പിച്ചതിനേക്കാള്‍ കൂടുതല്‍ വഴികളുണ്ട് എന്നായിരുന്നു മസ്‌കിന്‍റെ ട്വീറ്റ്. ഈ ട്വീറ്റിനെതിരെ നിരവധി പേരാണ് രംഗത്തെത്തിയത്. നിരുത്തരവാദപരമായ ട്വീറ്റെന്നായിരുന്നു ആരോപണം. വീഡിയോ അപ് ലോഡ് ചെയ്‍ത പോണ്‍ സൈറ്റില്‍ കഴിഞ്ഞ ഒരാഴ്ചയായി ഏറ്റവും കൂടുതല്‍ ആളുകള്‍ തിരഞ്ഞത് ടെസ്‍ല എന്ന വാക്കാണ്. പിന്നാലെ പോണ്‍ സൈറ്റ് സെര്‍ച്ചില്‍ താന്‍ ടെസ്ലയെ ഒന്നാമതാക്കി എന്നും ടെയ്‌ലര്‍ ജാക്‌സണ്‍ ട്വീറ്റും ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*