സാമ്പത്തിക ഇടപാടിനെ സംബന്ധിച്ച് തര്‍ക്കം; താനൂരില്‍ മൂന്ന് പേര്‍ക്ക് കുത്തേറ്റു
സാമ്പത്തിക ഇടപാടിനെ സംബന്ധിച്ച് തര്‍ക്കം; താനൂരില്‍ മൂന്ന് പേര്‍ക്ക് കുത്തേറ്റു
താനുർ:സാമ്പത്തിക ഇടപാടിനെ സംബന്ധിച്ചുള്ള തര്‍ക്കത്തെത്തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ മൂന്ന് പേര്‍ക്ക് കുത്തേറ്റു. താനൂര്‍ സ്വദേശികളായ അന്‍വര്‍, കാസിം, കോമു എന്നിവര്‍ക്കാണ് കുത്തേറ്റത്. അന്‍വറിന്റെ നില ഗുരുതരമാണ്.
കഴുത്തിനു സാരമായി പരുക്കേറ്റ അന്‍വറിനെ കോഴിക്കോട് മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.മറ്റു രണ്ടു പേര്‍ തീരുര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. പ്രതി ചീരാന്‍ കടപ്പുറം സ്വദേശിയായാണ്. മൂന്ന് പേരെയും അക്രമിച്ച ശേഷം ഇയാള്‍ ഓടി രക്ഷപെടുകയായിരുന്നു. താനൂര്‍ റെയില്‍വേ സ്റ്റേഷന് സമീപത്തുവെച്ചാണ് സാമ്പത്തിക ഇടപാടിനെച്ചൊല്ലി ഇവര്‍തമ്മില്‍ തര്‍ക്കമുണ്ടായത്.
Leave a Reply