കിരീടധാരണത്തിന് ദിവസങ്ങള്‍ അവശേഷിക്കെ പേഴ്സണല്‍ ബോഡിഗാര്‍ഡിനെ വിവാഹം കഴിച്ച് തായ് രാജാവ്
കിരീടധാരണത്തിന് ദിവസങ്ങള്‍ അവശേഷിക്കെ പേഴ്സണല്‍ ബോഡിഗാര്‍ഡിനെ വിവാഹം കഴിച്ച് തായ് രാജാവ്
സുരക്ഷാ ഉദ്യോഗസ്ഥയെ വിവാഹം കഴിച്ച് തായ്ലാന്ഡ് രാജാവ്. കിരീടധാരണത്തിന് ദിവസങ്ങള്‍ മാത്രം അവശേഷിക്കുമ്പോഴാണ് തായ്ലാന്ഡ് രാജാവായ മഹാ വജിരലോങ്കോണ് ജനങ്ങളെ അമ്പരപ്പിച്ച് പേഴ്സണല്‍ ബോഡിഗാര്‍ഡായ യുവതിയെ വിവാഹം കഴിക്കുന്നത്. വിവാഹ ശേഷം യുവതിക്ക് സുതിഡ രാഞ്ജി എന്ന് നാമകരണവും ചെയ്തു.
66-കാരനായ തായ് രാജാവ് കഴിഞ്ഞ ബുധനാഴ്ചയാണ് സുരക്ഷാ ഉദ്യോഗസ്ഥയെ വിവാഹം ചെയ്തത്. അപ്രതീക്ഷിതമായാണ് രാജകീയ വിഞ്ജാപനത്തിലൂടെ രാജാവ് വിവാഹവാര്‍ത്ത പുറത്തുവിട്ടത്. തായ്ലാന്‍ഡിലെ ടെലിവിഷന്‍ ചാനലുകളിലൂടെ വിവാഹ വീഡിയോ പിന്നീട് പുറത്ത് വിടുകയും ചെയ്തു.
കിങ് രാമ പത്താമന്‍ എന്ന പേരിലാണ് വജിരലോങ്കോണ് അറിയപ്പെടുന്നത്. പിതാവായ ഭൂമിബോല്‍ അതുല്യതേജിന്റെ മരണത്തോടെയാണ് വജിരലോങ്കോണ് രാജാവായി അധികാരമേല്‍ക്കുന്നത്. ബ്രാഹ്മിണ്‍, ബുദ്ധിസ്റ്റ് ആചാരങ്ങള്‍ പ്രകാരമായിരുന്നു കീരീടധാരണം നടന്നത്.
തായ് എയര്‍വേയ്സിലെ എയര്‍ ഹോസ്റ്റസ് ആയിരുന്ന സുതിഡയെ 2014-ലാണ് രാജാവ് തന്റെ ബോഡി ഗാര്‍ഡായി നിയമിക്കുന്നത്. ഇരുവരും പ്രണയിത്താലാണെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നെങ്കിലും രാജകൊട്ടാരം ഇത് അംഗീകരിക്കാന്‍ തയ്യാറായിരുന്നില്ല. ഏഴ് കുട്ടികളുള്ള രാജാവ് നേരത്തെ മൂന്ന് വിവാഹങ്ങള്‍ കഴിക്കുകയും വിവാഹമോചനം നേടുകയും ചെയ്തിരുന്നു.
- അപ്പാർട്മെന്റിൽ അതിക്രമിച്ച് കയറി കൊലപാതകശ്രമം നടത്തിയ പ്രതിയെ കളമശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു
- സ്വീഡനിൽ ജോലി വാഗ്ദാനം നൽകി നിരവധി പേരിൽ നിന്നും ലക്ഷങ്ങൾ തട്ടിയ കേസിലെ പ്രതി പിടിയിൽ
- എം ഡി എം എ യുമായി യുവതിയുൾപ്പടെ രണ്ട് പേർ പോലീസ് പിടിയിൽ
- പോക്സോ കേസിലെ പ്രതിയെ 53 വർഷം കഠിന തടവിനു ശിക്ഷിച്ചു
- St Thomas School | UKG കുട്ടികളെ മര്‍ദ്ദിച്ച സംഭവത്തില്‍ ഏഴാം മൈല്‍ സെന്റ് തോമസ് സ്കൂളിന് എതിരെ പ്രതിഷേധം ശക്തമാവുന്നു
- സ്റ്റേഷൻ വളപ്പിൽ സൂക്ഷിച്ചിരുന്നു ഇന്നോവ കാർ കടത്തിയ പ്രതി പിടിയിൽ
- കലാസാഗർ പുരസ്കാരത്തിനുള്ള നാമനിർദ്ദേശം ക്ഷണിക്കുന്നു
- വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി
- ഡെങ്കിപ്പനി കേസുകൾ കൂടുന്നു, കുട്ടികളിലും?
- കുഞ്ഞുങ്ങള്‍ക്ക് ഭക്ഷണം എന്ത്… എങ്ങനെ കൊടുക്കാം
Leave a Reply