ഇരട്ടി വില കൊടുത്ത് വീട് വാങ്ങാനാവില്ല; പ്രതികരണവുമായി നടി തമന്ന

ഇരട്ടി വില കൊടുത്ത് വീട് വാങ്ങാനാവില്ല; പ്രതികരണവുമായി നടി തമന്ന

കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ നടി തമന്ന 16.60 കോടി രൂപയുടെ പുതിയ അപ്പാര്‍ട്‌മെന്റ് സ്വന്തമാക്കിയെന്ന് വാര്‍ത്ത വൈറലായി മാറിയിരുന്നു.

മുംബൈ ജുഹു – വെര്‍സോവ ലിങ്ക് റോഡിലുള്ള 22 നിലകളുള്ള ബേവ്യൂ ഫ്‌ലാറ്റ് സമുച്ചയത്തിലെ 14-ാം നിലയിലെ ഫ്‌ലാറ്റാണ് തമന്ന സ്വന്തമാക്കിയതെന്നും ചതുരശ്ര അടിക്ക് ഇരട്ടി വിലയാണ് താരം നല്‍കിയതെന്നുമായിരുന്നു റിപ്പോര്‍ട്ടുകള്‍.

ദേശീയ മാധ്യമങ്ങളില്‍ അടക്കം ഈ വാര്‍ത്ത വന്നിട്ടും തമന്ന ഇതിനോട് പ്രതികരിച്ചിരുന്നില്ല. എന്നാലിപ്പോള്‍ മുംബൈ മിററിന് നല്‍കിയ അഭിമുഖത്തില്‍ അപാര്‍ട്മെന്റിന്റെ വിലയെപ്പറ്റിയുള്ള പ്രചരണങ്ങള്‍ക്ക് അവസാനം കുറിച്ചിരിക്കുകയാണ് താരം.

താനൊരു സിന്ധി മതവിശ്വാസിയാണെന്നും തനിക്കെങ്ങനെ ഒരു അപ്പാര്‍ട്മെന്റിന് ഇരട്ടി വില നല്‍കി വാങ്ങാനാകുമെന്നും തമന്ന ചോദിക്കുന്നു. വാര്‍ത്ത കണ്ടതിന് ശേഷം സ്‌കൂളില്‍ പഠിപ്പിച്ച ഒരു ടീച്ചര്‍ ഈ വാര്‍ത്ത തമന്നയ്ക്ക് അയച്ചുകൊടുക്കുകയായിരുന്നു.

‘ഇതുപോലെയുള്ള ഊഹാപോഹങ്ങള്‍ക്ക് ഞാന്‍ എന്ത് മറുപടി നല്‍കണം. ഞാന്‍ ഒരു സിന്ധിയാണ്, എനിക്കെങ്ങനെ ഇരട്ടി വില കൊടുത്തു. ഞാന്‍ ഒരു വീട് വാങ്ങി.

പക്ഷെ അതിന് ഇരട്ടിവില നല്‍കിയിട്ടില്ല. വീട് ശരിയായാല്‍ ഉടനെ ഞാനും എന്റെ കുടുംബവും അങ്ങോട്ട് മാറും.. എനിക്ക് വളരെ ലളിതമായ ഒരു വീടാണ് താല്പര്യമെന്നും തമന്ന പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply