തമ്മനം- പുല്ലേപ്പടി റോഡ് വിശദ പദ്ധതിരേഖ തയ്യാറാക്കാൻ പൊതുമരാമത്ത് വകുപ്പിന് നിർദ്ദേശം

കാക്കനാട്: തമ്മനം പുല്ലേപ്പടി റോഡ് വികസനത്തിനായി വിശദ പദ്ധതിരേഖ തയ്യാറാക്കാന്‍ പൊതുമരാമത്ത് വകുപ്പ് നിരത്ത് വിഭാഗത്തോട് പ്രിന്‍സിപ്പല്‍ സെക്രട്ടറി ആര്‍.കെ സിംഗ് നിര്‍ദ്ദേശിച്ചു. റോഡ് സന്ദര്‍ശിച്ച പ്രിന്‍സിപ്പല്‍ സെക്രട്ടറി റോഡ് വികസനം അത്യാവശ്യമാണെന്ന് വിലയിരുത്തി.

കളക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ പത്മ ജംഗ്ഷന്‍ മുതല്‍ ബൈപ്പാസുവരെയുള്ള കൊച്ചിന്‍ കോര്‍പ്പറേഷന്റെ നിലവിലുള്ള റോഡും ഇതുവരെ റോഡ് വികസനത്തിന് ഏറ്റെടുത്ത ഭൂമിയും ഉപാധികളില്ലാതെ പി.ഡബ്ല്യു.ഡിക്ക് വിട്ടുനല്‍കാന്‍ കൊച്ചിന്‍ കോര്‍പ്പറേഷന്‍ അധികൃതരോട് ആവശ്യപ്പെട്ടു.

റോഡ് വികസനവുമായി ബന്ധപ്പെട്ട സ്ഥലമേറ്റെടുക്കലിന് മാത്രം പ്രാഥമികമായി 300 കോടി രൂപയാണ് കണക്കാക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് എറണാകുളം, ഇളംകുളം വില്ലേജുകളില്‍ സര്‍വ്വേ പൂര്‍ത്തിയായിട്ടുണ്ട്.

റോഡ് വികസനത്തിനായുള്ള വിശദപദ്ധതിരേഖ തയ്യാറാക്കുന്നതിനുള്ള ചെലവ് കേരള റോഡ്‌സ് ഫണ്ട് ബോര്‍ഡ് വഹിക്കും. ഏഴ് ഹെക്ടറോളം ഭൂമിയാണ് പദ്ധതിക്കായി ഏറ്റെടുക്കേണ്ടിവരിക.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply