‘തന്റെ തന്തയല്ല എന്റെ തന്ത’; ടി.ജി മോഹന്‍ദാസിന് മറുപടിയുമായി ജി. സുധാകരന്റെ മകന്‍

കോഴിക്കോട്: മഹാരാഷ്ട്രയിലെ രാഷ്ട്രീയനീക്കങ്ങള്‍ കേരളത്തിലുണ്ടാകാമെന്ന മുന്നറിയിപ്പുമായി വന്ന ബി.ജെ.പി നേതാവ് ടി.ജി മോഹന്‍ദാസിനെ പരിഹസിച്ച് മന്ത്രി ജി. സുധാകരന്റെ മകന്‍. മഹാരാഷ്ട്രയിലെ സംഭവവികാസങ്ങളോടുപമിച്ച്, മുഖ്യമന്ത്രി പിണറായി വിജയനും ഒരു പേടി തട്ടിയിട്ടുണ്ട് എന്ന മോഹന്‍ദാസിന്റെ ട്വീറ്റിനായിരുന്നു സുധാകരന്റെ മകന്‍ നവനീതിന്റെ ട്വിറ്ററിലുള്ള മറുപടി.

ഒരുദിവസം നേരം വെളുക്കുമ്പോള്‍ എ.കെ ബാലന്‍ മുഖ്യമന്ത്രിയായി ബി.ജെ.പി മന്ത്രിസഭയുണ്ടാകുമെന്നും അതില്‍ ജി. സുധാകരന്‍ മന്ത്രിയായിരിക്കുമെന്നുമായിരുന്നു മോഹന്‍ദാസ് പറഞ്ഞത്.

പൃഥ്വിരാജിന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനായ ലൂസിഫര്‍ എന്ന സിനിമയിലെ പ്രശസ്തമായ ഒരു ഡയലോഗായിരുന്നു നവനീത് മറുപടിക്കായി തെരഞ്ഞെടുത്തത് :

‘ആഗ്രഹം കൊള്ളാം മോഹന്‍ദാസ് സാറേ. പക്ഷേ ചെറിയ ഒരു പ്രശ്‌നമുണ്ട്. തന്റെ തന്തയല്ല എന്റെ തന്ത.’

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*