തണുപ്പകറ്റാന്‍ പശുക്കള്‍ക്ക് കോട്ടുകള്‍ ഒരുങ്ങുന്നു

ലഖ്‌നൗ: മഞ്ഞുകാലത്ത് തണുപ്പില്‍ നിന്ന് രക്ഷനേടാന്‍ പശുക്കള്‍ക്ക് കോട്ട് നിര്‍മ്മിക്കുന്നു.ഉത്തർപ്രദേശിലെ അയോധ്യ മുന്‍സിപ്പല്‍ കോര്‍പ്പറേഷനാണ് ഇതിനൊരുങ്ങുന്നത്. ചണം കൊണ്ടുള്ള കോട്ടുകളാണ് പശുക്കള്‍ക്കായി നിര്‍മ്മിക്കുന്നത്. ആദ്യഘട്ടമായി 1200 പശുക്കള്‍ക്കാകും കോട്ടുകള്‍ നിര്‍മ്മിക്കുന്നത്. ഇതിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായി അധികൃതര്‍ അറിയിച്ചു.

‘ശൈത്യകാലത്ത് തണുപ്പിനെ പ്രതിരോധിക്കാന്‍ പശുക്കള്‍ക്ക് ചണം കൊണ്ടുള്ള കോട്ടുകള്‍ നിര്‍മ്മിക്കുന്നു. കോട്ടുകള്‍ തുന്നാന്‍ രജ്ജു പാണ്ഡെ എന്ന കര്‍ഷകന് ഓര്‍ഡര്‍ നല്‍കിയിട്ടുണ്ട്. ആദ്യം കുറച്ച്‌ കോട്ടുകള്‍ കൊണ്ടുവന്ന് പശുക്കളില്‍ പരീക്ഷണം നടത്തും. പദ്ധതി വിജയകരമാണെന്ന് തോന്നിയാല്‍ ഇത് സംസ്ഥാനം മുഴുവന്‍ ആവിഷ്‌കരിക്കും’- അയോധ്യയിലെ മേയറും ബിജെപി നേതാവുമായ ഋഷികേശ് ഉപധ്യായ പറഞ്ഞു

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*