വലിയ തിരക്കിലാണ് ഇപ്പോള്‍..വിവാഹത്തെ കുറിച്ച് ചിന്തിക്കാന്‍ പോലും സമയമില്ലെന്ന് തുറന്ന്പറഞ്ഞ് നടി

സിനിമയില്‍ ഇപ്പോള്‍ തിളങ്ങിനില്‍ക്കുന്ന ഒരു താരമാണ് തപ്‌സി പന്നു. താരം വലിയ തിരക്കിലാണിപ്പോള്‍. താരം ബോളിവുഡില്‍ അഭിനയ മികവ് കാഴ്ചവെച്ച് കൊണ്ട് മുന്നേറിയിരിക്കുകയാണ്. അമിതാഭ് ബച്ചനൊപ്പം അഭിനയിച്ച പിങ്ക് എന്ന ചിത്രത്തിന് ശേഷം തപ്സിയ്ക്ക് പിന്നെ സിനിമകളുടെ കൊയ്ത്താണ്.

ഇപ്പോള്‍ തെലുങ്കിലും തമിഴിലും ഹിന്ദിയിലു എല്ലാം തപ്സി നിറസാന്നിധ്യമാണ്. തിരക്കിനിടയില്‍ ചെന്നൈയില്‍ ഒരു മാധ്യമപ്രവര്‍ത്തകനോട് സംസാരിക്കവെയാണ് തപ്സി തന്റെ വിവാഹത്തെ കുറിച്ചുള്ള കാര്യങ്ങള്‍ വ്യക്തമാക്കിയത്. അടുത്തൊന്നും വിവാഹത്തെ കുറിച്ച് ചിന്തിക്കാന്‍ പോലും എനിക്ക് സമയമില്ല എന്നാണ് തപ്സി പറഞ്ഞത്.

ഇപ്പോഴാണ് ഒരു നടി എന്ന നിലയില്‍ കഴിവ് തെളിയിക്കാനുള്ള അവസരം എനിക്ക് ലഭിയ്ക്കുന്നത്. അത് പരമാവധി ഉപയോഗപ്പെടുത്തണം. എന്നാല്‍ താനൊരിക്കലും വിവാഹം എന്ന സമ്പ്രദായത്തിന് എതിരല്ല എന്നും തപ്സി വ്യക്തമാക്കി. സമയമായാല്‍ ലോകത്തോട് എന്റെ വിവാഹത്തെ കുറിച്ച് ഞാന്‍ തന്നെ അറിയിക്കുന്നതായിരിക്കും-

തപ്സി പറഞ്ഞു. ഗെയിം ഓവര്‍ എന്ന ചിത്രത്തിന്റെ റിലീസിനായി കാത്തിരിയ്ക്കുകയാണ് തപ്സി. മിഷന്‍ മംഗള്‍, തഡക്, ശാന്ത് കി ആങ്ക് തുടങ്ങിയവയാണ് മറ്റ് ചിത്രങ്ങള്‍. തമിഴില്‍ ജയം രവിയ്ക്കൊപ്പം ഒരു സിനിമയില്‍ ചെയ്യാന്‍ ഒരുങ്ങുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment