ക്രിക്കറ്റിലും ഒരു കൈ നോക്കാന്‍ തപ്‌സി; മിതാലി രാജിന്റെ ജീവിതവും സിനിമയാകുന്നു

ക്രിക്കറ്റിലും ഒരു കൈ നോക്കാന്‍ തപ്‌സി; മിതാലി രാജിന്റെ ജീവിതവും സിനിമയാകുന്നു

പല ഇതിഹാസ കായിക താരങ്ങളുടെയും ജീവിതം സിനിമയാക്കിയിട്ടുണ്ട്. അതൊക്കെ തന്നെ വിജയം നേടിയിട്ടുമുണ്ട്. താരങ്ങളുടെ ജീവിതം സിനിമയാക്കുമ്പോള്‍ അതിന് പറ്റിയ ആളെ കൊണ്ട് വേണം അത് അഭിനയിപ്പിക്കാന്‍. അത്തരത്തില്‍ ക്രിക്കറ്റ് താരം മിതാലി രാജിന്റെ ജീവിതം സിനിമയാകുകയാണ്.

ചിത്രത്തില്‍ മിതാലിയായി വേഷമിടുന്നത് സൂപ്പര്‍താരം തപ്‌സി പന്നുവാണ്. ഏത് വേഷലവും അനായാസേന ചെയ്യ്ാന്‍ കഴിവുള്ള ഒരു നടിയാണ് തപ്‌സി. രാജ്യാന്തര ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ വനിതാ താരമാണ് മിതാലി രാജ്.

വനിതാ ഏകദിന ക്രിക്കറ്റില്‍ 6,000 റണ്‍സ് പിന്നിട്ട ഏക താരവുമാണ്. ഏകദിന ക്രിക്കറ്റില്‍ തുടര്‍ച്ചയായി ഏഴ് അര്‍ധ സെഞ്ചുറികള്‍ നേടിയിട്ടുണ്ട്. തപ്സി ആദ്യമായല്ല സ്പോര്‍ട്സ് സിനിമയില്‍ അഭിനയിക്കുന്നത്.

നേരത്തെ സൂര്‍മ എന്ന ചിത്രത്തില്‍ ഹോക്കി താരമായി താപ്സി വേഷമിട്ടിരുന്നു. അശ്വിന്‍ ശരവണന്‍ സംവിധാനം ചെയ്ത ഗെയിം ഓവറാണ് തപ്സി നായികയായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രം. അക്ഷയ് കുമാറും വിദ്യാബാലനും ഒന്നിക്കുന്ന മിഷന്‍ മംഗള്‍ അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്ന ചിത്രമാണ്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply