സിഗ്‌നേച്ചര്‍ എഡിഷന്‍ ഥാറുമായി മഹീന്ദ്രയെത്തുന്നു

സിഗ്‌നേച്ചര്‍ എഡിഷന്‍ ഥാറുമായി മഹീന്ദ്രയെത്തുന്നു

പുതിയ സിഗ്‌നേച്ചര്‍ എഡിഷനുമായി മഹീന്ദ്ര, ഓഫ് റോഡര്‍ ഥാറിന്റെ പുതിയ സിഗ്‌നേച്ചര്‍ എഡിഷന്‍ പുറത്തിറക്കാനൊരുങ്ങി മഹീന്ദ്ര. അധികം വൈകാതെ പുതുതലമുറ ഥാര്‍ വരാനിരിക്കെ നിലവില്‍ നിരത്തിലോടുന്ന ഒന്നാം തലമുറ ഥാറിന്റെ നിര്‍മാണം അവസാനിപ്പിക്കുന്നതിന് മുന്നോടിയായാണ് പുതിയ സിഗ്‌നേച്ചര്‍ എഡിഷന്‍ വിപണിയിലെത്തുന്നത്.

കൂടാതെ ഥാറിന്റെ അടിസ്ഥാനത്തിലുള്ള പ്രത്യേക പതിപ്പായതിനാല്‍ സിഗ്‌നേച്ചര്‍ എഡിഷന്റെ 700 യൂണിറ്റുകള്‍ മാത്രമാണ് മഹീന്ദ്ര പുറത്തിറക്കുക. സ്‌പെഷ്യല്‍ എഡിഷനെ ഓര്‍മ്മപ്പെടുത്താന്‍ മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്രയുടെ ഒപ്പോടുകൂടി മുന്‍ ഫെന്‍ഡറില്‍ പ്രത്യേക സിഗ്‌നേച്ചര്‍ എഡിഷന്‍ ബാഡ്ജ് നല്‍കും.

കൂടാതെ ഇതിന് പുറമേ 15 ഇഞ്ച് 5 സ്‌പോക്ക് അലോയി വീല്‍, ബോണറ്റ് ലിഡിലെ ബ്ലാക്ക് ഡീക്കല്‍, ബംബറിലെ സില്‍വര്‍ ഫിനിഷ്, ലെതര്‍ സീറ്റ് കവര്‍, മാറ്റത്തോടെയുള്ള റിയര്‍ സീറ്റ് എന്നിവ സിഗ്‌നേച്ചര്‍ എഡിഷനെ വ്യത്യസ്തമാക്കും.

സിഗ്‌നേച്ചര്‍ എഡിഷന് പിന്നാലെ ഏറെ മാറ്റങ്ങളോടെ രണ്ടാംതലമുറ ഥാര്‍ മോഡലും മഹീന്ദ്ര അവതരിപ്പിക്കും. നിലവില്‍ പരീക്ഷണ ഓട്ടം തുടരുന്ന പുതുതലമുറ ഥാര്‍ 2020 ഡല്‍ഹി ഓട്ടോ എക്‌സ്‌പോയിലാണ് പുറത്തിറങ്ങുക.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment