ബാലിശമായ തീരുമാനം, നിരവധി പ്രതിഭകള്‍ ബുര്‍ഖക്കുള്ളില്‍ ഒതുങ്ങി പോകുന്നു; സൈറക്കെതിരെ തസ്ലിമ നസ്രിന്
ബാലിശമായ തീരുമാനം, നിരവധി പ്രതിഭകള്‍ ബുര്‍ഖക്കുള്ളില്‍ ഒതുങ്ങി പോകുന്നു; സൈറക്കെതിരെ തസ്ലിമ നസ്രിന്
ബോളിവുഡ് നടി സൈറ വസീം സിനിമയില്‍ നിന്ന് വിട്ട് നില്‍ക്കുന്നുവെന്ന് അറിയിച്ചത് വലിയ വാര്‍ത്തയായിരുന്നു. ഇപ്പോഴിതാ സൈറയുടെ തീരുമാനത്തില്‍ വിയോജിപ്പുമായി പ്രശസ്ത എഴുത്തുകാരി തസ്ലിമ നസ്രിന് രംഗത്തെത്തിയിരിക്കുകയാണ്.
തികച്ചും ബാലിശമായ തീരുമാനമാണ് സൈറ കൈക്കൊണ്ടിരിക്കുന്നതെന്നാണ് തസ്ലിമ ട്വിറ്ററില്‍ കുറിച്ചത്.’ അല്ലാഹുവിലുള്ള വിശ്വാസം നശിപ്പിക്കപ്പെട്ടതിനാല്‍, ബോളിവുഡിലെ പ്രഗത്ഭയായ താരം സൈറ വസീം അഭിനയം നിര്‍ത്തുന്നുവെന്ന്.
എന്തൊരു ബാലിശമായ തീരുമാനം. മുസ്ലിം സമുദായത്തിലെ നിരവധി പ്രതിഭകള്‍ ബുര്‍ഖക്കുള്ളിലെ ഇരുട്ടിലൊതുങ്ങാന്‍ നിര്‍ബന്ധിതരായിട്ടുണ്ട്”- തസ്ലിമ ട്വിറ്ററില്‍ കുറിച്ചു.
മതപരമായ കാരണങ്ങള്‍ കൊണ്ടാണ് സിനിമയില്‍ നിന്ന് വിട്ടു നില്‍ക്കുന്നതെന്നും ജീവിതത്തില്‍ സിനിമ കാരണം വിശ്വാസം നഷ്ടമായെന്നും സൈറ ഫെയ്സ്ബുക്കില്‍ കുറിച്ചു.അഞ്ചു വര്‍ഷം മുമ്പ് ഞാനെടുത്ത ഒരു തീരുമാനം എന്റെ ജീവിതത്തെ ഒട്ടാകെ ബാധിച്ചു.
സിനിമാഭിനയം എന്റെ വിശ്വാസത്തെ ബാധിച്ചു, അത് ഇസ്ലാമുമായും അള്ളാഹുവുമായുള്ള എന്റെ ബന്ധത്തിന് തന്നെ ഭീഷണിയായി മാറി. ഞാന്‍ ചെയ്യുന്നത് ശരിയാണെന്നും, ഇത് ബാധിക്കുന്നില്ലെന്നും ഞാന്‍ എന്റെ അറിവില്ലായ്മയില്‍ വിശ്വസിച്ചു.
എന്റെ ജീവിതത്തില്‍ വന്നിട്ടുള്ള എല്ലാ ബര്‍ക്കത്തുകളും ഇതില്‍ വന്നതോടെ നഷ്ടമായി’; സൈറാ വസീം ഫെയ്സ്ബുക്കില്‍ കുറിച്ചു. 2016 ല്‍ തിയേറ്ററുകളിലെത്തിയ ആമീര്‍ ഖാന് ചിത്രം ദംഗലിലൂടെയാണ് കാശ്മീര്‍ സ്വദേശിനിയായ സൈറ ബോളിവുഡിലേക്ക് പ്രവേശിക്കുന്നത്.
- നോട്ട് നിരോധന വാർത്ത; സാമ്പത്തിക കേരളത്തെ ഞെട്ടിച്ചു
- ചിയാൻ വിക്രമിന്റെ ആക്ഷൻ ത്രില്ലർ എന്റെർറ്റൈനെർ “വീര ധീര ശൂരൻ” മാർച്ച് 27ന് തിയേറ്ററുകളിലേക്ക്
- അഖില ഭാരത ശ്രീമദ് ഭാഗവതാമൃത സത്രത്തിന് മള്ളിയൂരിൽ തിരിതെളിഞ്ഞു.
- ബൈക്ക് മോഷ്ടാക്കളെ അറസ്റ്റ് ചെയ്തു
- ധീരജവാന്മാര്ക്ക് സ്നേഹാദരം സമ്മാനിച്ച് ഡിഫറന്റ് ആര്‍ട് സെന്ററിലെ ഭിന്നശേഷിക്കാര്‍
- അപ്പാർട്മെന്റിൽ അതിക്രമിച്ച് കയറി കൊലപാതകശ്രമം നടത്തിയ പ്രതിയെ കളമശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു
- സ്വീഡനിൽ ജോലി വാഗ്ദാനം നൽകി നിരവധി പേരിൽ നിന്നും ലക്ഷങ്ങൾ തട്ടിയ കേസിലെ പ്രതി പിടിയിൽ
- എം ഡി എം എ യുമായി യുവതിയുൾപ്പടെ രണ്ട് പേർ പോലീസ് പിടിയിൽ
- പോക്സോ കേസിലെ പ്രതിയെ 53 വർഷം കഠിന തടവിനു ശിക്ഷിച്ചു
- St Thomas School | UKG കുട്ടികളെ മര്‍ദ്ദിച്ച സംഭവത്തില്‍ ഏഴാം മൈല്‍ സെന്റ് തോമസ് സ്കൂളിന് എതിരെ പ്രതിഷേധം ശക്തമാവുന്നു
Leave a Reply
You must be logged in to post a comment.