സാമൂഹിക വിരുദ്ധരാൽ ജീവിക്കാനാകാതെ നിർധന കുടുംബം
സാമൂഹിക വിരുദ്ധരുടെ നിരന്തര ആക്രമണം ; ജീവിതം വഴിമുട്ടി നിർധന കുടുംബം
മാറനല്ലൂര്‍ : സാമൂഹ്യ വിരുദ്ധരുടെ ശല്ല്യത്താൽ ജീവിതം വഴിമുട്ടി ഒരു നിർധന കുടുംബം. ഏക ഉപജീവന മാർഗമായ തട്ടുകടയ്ക്ക് തീയിട്ടത് മൂന്ന് തവണ. മാറനല്ലൂർ, വെള്ളൂർക്കോണത്തിന് സമീപം കാരണംകോട് റോഡുവക്കിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്നതട്ടുകടയ്ക്ക് നേരെയാണ് ആക്രമണം.
കാരണംകോട് വടക്കുംകര പുത്തൻവീട്ടിൽ സിന്ധു എന്ന വീട്ടമ്മയാണ് നിരന്തരം സാമൂഹ്യ വിരുദ്ധരുടെ ആക്രമണത്തിന് ഇരയാകുന്നത്.രാവിലെ കടയിലെത്തിയ സിന്ധു കണ്ടത് അഗ്നി വിഴുങ്ങിയ തന്റെ തട്ടുകടയാണ്.കഴിഞ്ഞ ഒരു വർഷത്തിനിടെ ഇത് മൂന്നാം തവണയാണ് ഇത്തരമൊരു സംഭവം അരങ്ങേറുന്നത്.
എന്നാൽ പോലീസിൽ പരാതിപ്പെട്ടെങ്കിലും വേണ്ട വിധത്തിലുള്ള അന്വേഷണം ഉണ്ടായില്ല. ഇതാണ് ഇത്തരം പ്രവർത്തനങ്ങൾക്ക് വീണ്ടും വഴിവയ്ക്കുന്നത്.രോഗിയായ ഭർത്താവ് സന്തോഷിനെയും, രണ്ട് മക്കളും അടങ്ങുന്ന കുടുംബത്തിന്റെ ഏക വരുമാനമാർഗമായിരുന്നു കത്തിനശിച്ച തട്ടുകട.
രണ്ടാഴ്ച മുൻപ് 30000 രൂപയുടെ ബാങ്ക് ലോണും, 10000 രൂപ ദിവസ പിരിവുകാരിൽ നിന്നും വായ്‌പ വാങ്ങിയുമാണ് സിന്ധു കടതുടങ്ങിയത്.രോഗിയായ ഭർത്ത് സന്തോഷും രണ്ടു മക്കളുമടങ്ങുന്ന കുടുംബത്തിന്റെ ഏക വരുമാന മാർഗം തീയെടുത്തതോടെ എന്തുചെയ്യണം എന്നറിയാത്ത അവസ്ഥയിലാണ് സിന്ധു.
Leave a Reply