ദി ബോഡിയിലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്തിറങ്ങി
ത്രില്ലര്‍ സിനിമകളിലൂടെ മലയാളികളുടെ പ്രീയ സംവിധായകനായ ജീത്തു ജോസഫ് ആദ്യമായി ബോളിവുഡില്‍ സംവിധാനം ചെയ്യുന്ന ചിത്രമായ ‘ ദി ബോഡി’ ചിത്രത്തിലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്തിറങ്ങി. കാണാതെ പോകുന്ന ഒരു മൃതദേഹത്തെ ചുറ്റിപ്പറ്റിയാണ് കഥ. ഇമ്രാന്‍ ഹാഷ്മി പ്രധാനവേഷമണിയുന്ന ചിത്രം ഒരു സ്പാനിഷ് ചിത്രത്തിന്റെ റീമേക്കാണ്. ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്ന ചിത്രത്തില്‍ ഋഷി കപൂര്‍, വേദിക എന്നിവരാണ് മറ്റ് പ്രധാന താരങ്ങള്‍.
Leave a Reply
You must be logged in to post a comment.