അര്‍ജന്റീനയുടെ തോല്‍വി; കാണാതായ യുവാവിന്റെ മൃതദേഹം മീനച്ചിലാറ്റില്‍

അര്‍ജന്റീനയുടെ തോല്‍വി; കാണാതായ യുവാവിന്റെ മൃതദേഹം മീനച്ചിലാറ്റില്‍

കോട്ടയം: ലോകകപ്പ് ഫുട്‌ബോള്‍ മത്സരത്തില്‍ ഇഷ്ട ടീമായ അര്‍ജന്റീന പരാജയപ്പെടതില്‍ മനംനൊന്ത് ആത്മഹത്യ ചെയ്ത യുവാവിന്റെ മൃതദേഹം കണ്ടെത്തി. അര്‍ജന്റീനയുടെ കടുത്ത ആരാധകനായ അറുമാനൂര്‍ കൊറ്റത്തില്‍ അലക്‌സാണ്ടറുടെ മകന്‍ ദിനു അലക്‌സ് (30) ന്റെ മൃതദേഹമാണ് മീനച്ചിലാറ്റില്‍ നിന്ന് കണ്ടെത്തിയത്.

വെള്ളിയാഴ്ചയായിരുന്നു ക്രൊയേഷ്യയോടുള്ള മത്സരത്തില്‍ അര്‍ജന്റീന പരാജയപ്പെട്ടത്. ഇതോടെയാണ് ആത്മഹത്യാ കുറിപ്പ് എഴുതി വെച്ച് ദിനു മീനച്ചിലാറ്റില്‍ ചാടിയത്. മെസിയുടെ തോല്‍വി സഹിക്കാനാവുന്നതിലപ്പുറമാണെന്നും മരണത്തിന്റെ ആഴങ്ങളിലേക്കു പോകുകയാണെന്നും ആത്മഹത്യാ കുറിപ്പില്‍ കുറിച്ചിരുന്നു.
അന്വേഷണത്തിന്റെ ഭാഗമായി വീട്ടില്‍ പരിശോധനയ്‌ക്കെത്തിയ പോലീസ് നായയാണ് തൊട്ടടുത്തുള്ള മീനച്ചിലാറ്റിലെ കടവിലേക്ക് പോയത്. യുവാവ് ആറ്റില് ചാടിയിട്ടുണ്ടാവാമെന്ന സംശയത്തില്‍ അഗ്‌നിശമനസേനയും പോലീസും നാട്ടുകാരും മീനച്ചിലാറ്റില്‍ തെരച്ചില്‍ നടത്തിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.

കോട്ടയത്തെ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന ദിനു സ്ഥാപനത്തിലെ മറ്റ് ജീവനക്കാരോട് അര്‍ജന്റീന ജയിക്കുമെന്ന് വാതുവെച്ചശേഷമായിരുന്നു വീട്ടിലേക്ക് മടങ്ങിയത്. വീട്ടിലേക്ക് വരുമ്പോള്‍ അര്‍ജന്റീനയുടെ ഒരു ജഴ്‌സിയും ദിനു വാങ്ങിയിരുന്നു. വീട്ടിലെത്തി രാത്രി മാതാപിതാക്കള്‍ക്കൊപ്പം ഇരുന്ന് ടിവി കണ്ടു.
അര്‍ജന്റീനക്രൊയേഷ്യ മത്സരം തുടങ്ങിയതോടെ മാതാപിതാക്കള്‍ ഉറങ്ങാന്‍ പോയി. പുലര്‍ച്ചെ 12.30 ഓടെ ടിവിയുടെ വെളിച്ചം കണ്ട് എഴുന്നേറ്റ് വന്ന പിതാവ് അലക്‌സ് ദിനുവിനോട് ഉറങ്ങാന്‍ പറഞ്ഞ് വീണ്ടും പോയി കിടന്നു. പുലര്‍ച്ചെ ദിനുവിന്റെ മുറിയില്‍ ലൈറ്റ് കണ്ട അമ്മ ചിന്നമ്മ പോയി നോക്കിയപ്പോള്‍ ദിനു മുറിയില്‍ ഇല്ലായിരുന്നു.

മകനെ അന്വേഷിച്ച് നോക്കിയപ്പോഴാണ് അടുക്കള വാതില്‍ തുറന്ന് കിടക്കുന്നത് കണ്ടത്. കള്ളന്‍ കയറിയാതാകാമെന്ന് ഭയന്ന് ചിന്നമ്മ ഉറക്കെ കരഞ്ഞ് വിളിച്ചപ്പോള്‍ അലക്‌സാണ്ടര്‍ എത്തി. തുടര്‍ന്ന് റൂമിലേക്ക് ഇരുവരും പോയപ്പോഴാണ് ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയത്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply