കുമ്പസാരം ചൂഷണം ചെയ്തു പീഡനം…വൈദികരുടെ അറസ്റ്റ് ഇന്നുണ്ടായേക്കും

കുമ്പസാരം ചൂഷണം ചെയ്തു പീഡനം…വൈദികരുടെ അറസ്റ്റ് ഇന്നുണ്ടായേക്കും

കുമ്പസാര രഹസ്യം പുറത്ത് പറയുമെന്ന് ഭീഷണിപ്പെടുത്തി സഭയിലെ വൈദികന്‍ യുവതിയെ പീഡിപ്പിച്ച കേസ്സില്‍ വൈദികരുടെ അറസ്റ്റ് ഇന്നുണ്ടായെക്കുമെന്ന് സൂചന. ഫാദര്‍ എബ്രഹാം വര്‍ഗ്ഗീസ് വിവാഹ വാഗ്ദാനം നല്‍കി പതിനാറു വയസ്സ് മുതല്‍ പീടിപ്പിച്ചിരുന്നതായി യുവതി ക്രൈംബ്രാഞ്ചിന് മൊഴി നല്‍കി.

അ‍ഞ്ച് വൈദികര്‍ പീഡിപ്പിച്ചു എന്നായിരുന്നു യുവതിയുടെ ഭര്‍ത്താവ് നല്‍കിയ പരാതി എങ്കിലും യുവതിയുടെ വിശദമായ മൊഴി ശേഖരിച്ച ക്രൈംബ്രാഞ്ച് ഇവ വിശകലനം ചെയ്ത ശേഷമാണ് നാല് പേരെ മാത്രം പ്രതികളാക്കി കേസ് രജിസ്റ്റര്‍ ചെയ്തത്. തിരുവനന്തപുരത്തെ ക്രൈംബ്രാഞ്ച് ആസ്ഥാനത്താണ് ഇതു സംബന്ധിച്ച കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
ഫാദര്‍ എബ്രഹാം വര്‍ഗ്ഗീസ്, ഫാദര്‍ ജെയ്സ് കെ ജോര്‍ജ്, ഫാദര്‍ജോബ് മാത്യു, ഫാദര്‍ ജോണ്‍സണ്‍ മാത്യു എന്നിവരെ പ്രതികളാക്കിയാണ് ക്രൈംബ്രാ‍ഞ്ച് കേസെടുത്തിരിക്കുന്നത്. ഫാദര്‍ ജോബ് മാത്യുവാണ് കേസിലെ ഒന്നാം പ്രതി. കുമ്പസാര വിവരങ്ങള്‍ ഇയാള്‍ കേസ്സിലെ മറ്റ് പ്രതികളായ വൈദികരുമായും പങ്കുവയ്ക്കുകയും തുടര്‍ന്ന് അവരും തന്നെ ലൈംഗീകമായി പീഡിപ്പിക്കാന്‍ ആരംഭിച്ചുവെന്നുമാണ് യുവതി ക്രൈംബ്രാഞ്ചിന് കൊടുത്ത മൊഴിയില്‍ പറയുന്നത്.

എന്നാല്‍ ഭര്‍ത്താവ് നല്‍കിയ പരാതിയില്‍ പീഡിപ്പിച്ചുവെന്ന പറയുന്ന മറ്റൊരു വൈദികനെതിരായി യുവതി ക്രൈംബ്രാഞ്ചിന് മൊഴി നല്‍കിയിട്ടില്ല. ഇതാണ് ഇയാളെ കേസില്‍ നിന്നും ഒഴിവാക്കാന്‍ കാരണം. അതിനിടെ ആരോപണവിധേയരായ വൈദികരെ ചുമതലയില്‍ നിന്നും മാറ്റി നിര്‍ത്തുന്ന കാര്യം തീരുമാനിക്കാന്‍ ഇന്ന് നിരണം ഭദ്രാസനത്തില്‍ അടിയന്തരയോഗം ചേരുന്നുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply