കുഞ്ഞനാനയുടെ ജഡം തുമ്പിക്കൈയിലേന്തി ആനക്കൂട്ടത്തിന്റെ യാത്ര; ഹൃദയഭേദകമായ കാഴ്ച

കുഞ്ഞനാനയുടെ ജഡം തുമ്പിക്കൈയിലേന്തി ആനക്കൂട്ടത്തിന്റെ യാത്ര; ഹൃദയഭേദകമായ കാഴ്ച

ന്യൂഡല്‍ഹി: കുഞ്ഞനാനയുടെ ജഡം തുമ്പിക്കൈയിലേറ്റി റോഡിലൂടെ വലിച്ച് നടക്കുന്ന ആനക്കൂട്ടത്തിന്റെ ദൃശ്യങ്ങള്‍ വൈറലാകുകയാണ്. മനുഷ്യരേക്കാള്‍ മൃഗങ്ങളില്‍ സ്‌നേഹത്തിന്റെ അതിയായ അംശം നിലനില്‍ക്കുന്നുണ്ടെന്നതിന്റെ വലിയ തെളിവാണ് ഈ ദൃശ്യങ്ങള്‍.

പാതി വഴിയില്‍ വെച്ച് തുമ്പിക്കൈയില്‍ നിന്ന് ജഡം താഴേക്ക് വീണപ്പോള്‍ പിന്നില്‍ വന്ന ആനക്കൂട്ടങ്ങള്‍ അത് നോക്കിനില്‍ക്കുന്ന സങ്കടകരമായ കാഴ്ച ചിത്രത്തില്‍ കാണാവുന്നതാണ്. മാത്രമല്ല ആനകളെ നോക്കിനില്‍ക്കുന്ന ആള്‍ക്കൂട്ടത്തെയും ഇതില്‍ കാണാവുന്നതാണ്. കുട്ടിയാനയുടെ മരണത്തില്‍ അതീവ ദുഖിതരായിട്ടാണ് ആനക്കൂട്ടങ്ങള്‍ നില്‍ക്കുന്നത്.

ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ് ഉദ്യോഗസ്ഥനായ പ്രവീണ്‍ കസ്വാന്‍ പോസ്റ്റ് ചെയ്ത വീഡിയോയാണിത്. തീര്‍ച്ചയായും ഇത് നിങ്ങളുടെ മനസ്സലിയിക്കും എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തത്.

എന്തായാലും വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ നിരവധി റീട്വീറ്റുകളാണ് വന്നിരിക്കുന്നത്. മനുഷ്യരായാലും മൃഗങ്ങളായാലും സ്വന്തം കുഞ്ഞിന്റെ വേര്‍പാട് എത്രത്തോളം ഹൃദയഭേദകമാണെന്ന് നമുക്ക് മനസിലാക്കാം. അത്തരത്തില്‍ കരളലയിക്കുന്ന കാഴ്ചയാണിത്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment