കുഞ്ഞുങ്ങളുടെ ആരോഗ്യവും ഭക്ഷണക്രമവും ; അമ്മമാര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
കുഞ്ഞുങ്ങളുടെ ആരോഗ്യവും ഭക്ഷണക്രമവും ; അമ്മമാര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
[the_ad id=”710″]
കുഞ്ഞിന്റെ ആരോഗ്യം ആണ് എല്ലാ അമ്മമാര്‍ക്കും പ്രധാനം..പക്ഷെ ഭക്ഷണം എതോക്കൊ പ്രായത്തില്‍ എതെല്ലാം അവര്‍ക്ക് കൊടുക്കണമെന്നുള്ളത് പല അമ്മമാര്‍ക്കും അറിയില്ല. കുഞ്ഞിന്റെ ആരോഗ്യം അമ്മയുടെ ഉത്തരവാദിത്വം ആണ്. ആരോഗ്യത്തിനായി നമ്മള്‍ പലപ്പോഴും കൊടുക്കുന്നത് അനാരോഗ്യത്തില്‍ കലാശിച്ചേക്കാം.
ഓരോ പ്രായത്തിലും കുഞ്ഞിന് നല്‍കേണ്ട ചില ഭക്ഷണങ്ങള്‍ ഉണ്ട്. ഇവ കുഞ്ഞിന്റെ വളര്‍ച്ചക്ക് വളരെയധികം സഹായിക്കുന്നുണ്ട്. ഒരു വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് മുലപ്പാലാണ് ഏറ്റവും അനുയോജ്യം. പശുവിന്‍ പാല്‍ നല്‍കരുത്. പശുവിന്‍ പാല്‍ ദഹനത്തിന് പ്രയാസം ഉണ്ടാക്കും.കുഞ്ഞുങ്ങളുടെ വൃക്കയെയും ഇത് ദോഷകരമായി ബാധിക്കും.
അതുകൊണ്ട് തന്നെ ഇത്തരം പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നതിന് പശുവിന്‍ പാലിന് കഴിയുമെന്നതിനാല്‍ അത് കുഞ്ഞിന്റെ ആരോഗ്യത്തിന് ദോഷം നല്‍കുന്ന ഒന്നാണ്.പശുവിന്‍ പാലില്‍ ഇരുമ്പിന്റെ അംശം കുറവായതിനാല്‍ കുട്ടികള്‍ക്ക് ഇരുമ്പിന്റെ കുറവ് അനുഭവപ്പെടും. മത്സ്യം പൊതുവേ അര്രോഗ്യത്ത്തിനു നല്ലതാണെങ്കിലും മരുന്ന് സ്പ്രേ ചെയ്ത മത്സ്യം അലര്‍ജിയും മറ്റു അസുഘങ്ങളും ഉണ്ടാക്കും അതുകൊണ്ട് 3 വയസ്സുവരെ മത്സ്യം നല്‍കാന്‍ പാടില്ല.
അതുകൂടാതെ മത്സ്യത്തിലടങ്ങിയിരിക്കുന്ന മെര്‍ക്കുറി കുട്ടികളുടെ വളര്‍ച്ചക്ക് തടസ്സമുണ്ടാക്കാം എന്നതാണ്. അയല,സ്രാവ് എന്നിവ അത്തരത്തില്‍ മെര്‍ക്കുറി കൂടുതലായി അടങ്ങിയവയാണ്. ഏറെ വിറ്റാമിനുകളും പോഷകങ്ങളും അടങ്ങിയവയായാണ് പഴങ്ങളും പച്ചക്കറികളും.എന്നാല്‍ കുഞ്ഞുങ്ങള്‍ക്ക് ഇത് അപകടം ഉണ്ടാക്കിയേക്കും പഴങ്ങളും പച്ചക്കറികളും കുഞ്ഞുങ്ങള്‍ക്ക് ചവച്ചരക്കാവുന്നതിനേക്കാള്‍ കടുപ്പമുള്ളവയാകും.
രണ്ടാമതായി അവ കുഞ്ഞുങ്ങളില്‍ ശ്വാസതടസ്സമുണ്ടാക്കിയേക്കാം. കുഞ്ഞുങ്ങള്‍ക്ക് ഇവ ചെറിയ കഷ്ണങ്ങളാക്കി വേണം നല്കാന്‍. കുഞ്ഞുങ്ങള്‍ക്ക് നട്സ് നല്‍കുന്നത് അവര്‍ക്ക് അലര്‍ജിക്കിടയാക്കിയേക്കാം. കശുവണ്ടിപ്പരിപ്പ് നാല് വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് കശുവണ്ടിപ്പരിപ്പ് നല്‍കരുത് എന്നത് പ്രധാനപ്പെട്ട കാര്യമാണ്. ഇതിന് പിന്നിലെ പ്രധാന കാരണം ഇത് ശ്വാസതടസത്തിന് കാരണമാകും.
അത് മാത്രമല്ല ഇവ കടുപ്പമേറിയതുമാണ്.ഒരു ശിശുരോഗവിദഗ്ദ്ധന്റെ ഉപദേശം നേടിയ ശേഷം നല്‍കുന്നതാണ് ഉചിതം. വേഗം ദഹിക്കുന്നതും മികച്ച ഗുണനിലവാരമുള്ളതുമായ പ്രോട്ടീന്‍റെ കലവറ ആണ് മുട്ട. എന്നാല്‍ മുട്ട കുഞ്ഞുങ്ങള്‍ക്ക് അനുയോജ്യമല്ല. മിക്കവാറും കുഞ്ഞുങ്ങള്‍ക്കും മുട്ട അലര്‍ജിയുണ്ടാക്കും എന്ന് മനസിലാക്കണം. അതേസമയം കുട്ടികള്‍ വളരുന്നതോടെ ഈ പ്രശ്നം മാറിക്കൊള്ളും. അഞ്ച് വയസായാല്‍ പ്രശ്നങ്ങളൊന്നുമില്ലാതെ കുട്ടികള്‍ക്ക് മുട്ട കഴിക്കാനാവും.
ഹൃദയമിടിപ്പ് കൂടുക, ശ്വസനവൈഷമ്യം, മുഖം ചുവക്കുക എന്നിവയൊക്കെ അലര്‍ജിയുടെ ലക്ഷണങ്ങളാണ്. അതുകൊണ്ട് തന്നെ മുട്ട കുഞ്ഞുങ്ങള്‍ക്ക് അനാരോഗ്യം ഉണ്ടാക്കുന്നു. തേനിന് ഏറെ പോഷകഗുണങ്ങളുണ്ട്. എന്നാല്‍ ഒരു വയസ്സ് വരെ തേന്‍ കൊടുക്കാതിരിക്കുന്നതാകും നല്ലത്.തേന്‍ ബോട്ടുലിസം എന്ന രോഗത്തിന് കാരണമാകാം. തേനില്‍ ബാക്ടീരിയ അടങ്ങിയിരിക്കുന്നു.തേന്‍ ഉയര്‍ന്ന അളവില്‍ ചൂടാക്കിയാല്‍ അതിലെ ബാക്ടീരിയ നശിക്കും. കുട്ടികള്‍ക്ക് ഉപദ്രവകരമായ ബാക്ടീരിയകള്‍ തേനിലില്ല എന്ന് ഉറപ്പ് വരുത്തിയ ശേഷം നല്കാം.
Leave a Reply