വ്യത്യസ്തമായ രീതിയില്‍ കുഞ്ഞിനു പേരിടല്‍ ; തിരഞ്ഞെടുപ്പിലൂടെയാണ് പേര് കണ്ടെത്തിയത്
വ്യത്യസ്തമായ രീതിയില്‍ കുഞ്ഞിനു പേരിടല്‍ ; തിരഞ്ഞെടുപ്പിലൂടെയാണ് പേര് കണ്ടെത്തിയത്
ടെക്നോളജി വികസിച്ചതോടെ ഗൂഗിളില്‍ നിന്ന് സെര്‍ച്ച് ചെയ്താണ് ഇപ്പോള്‍ കുഞ്ഞുങ്ങള്‍ക്ക് പേര് കണ്ടെത്തുന്നത്. എന്നാല്‍ തീര്‍ത്തും വ്യത്യസ്തമായി പുതിയ രീതി അരങ്ങേറിയത് മഹാരാഷ്ട്രയിലെ ഗോണ്ടിയയില്‍. ഇവിടെ ഒരു അച്ഛനും അമ്മയും വ്യത്യസ്തരാകുന്നത് അവന് പേരിടാന്‍ കണ്ടുപിടിച്ച മാര്‍ഗത്തിലൂടെയാണ്.
[the_ad id=”711″]ഒരു ഇലക്ഷന്‍ നടത്തിയാണ് മാതാപിതാക്കള്‍ കുഞ്ഞിന്റെ പേര് തെരഞ്ഞെടുത്തത്.കുഞ്ഞിന്റെ പേരിടല്‍ ചടങ്ങിന് പങ്കെടുത്ത അതിഥികളാണ് പേരിന് വേണ്ടി വോട്ട് ചെയ്തത്. യഥാര്‍ത്ഥ വോട്ടെടുപ്പിന് സമാനമായി പ്രത്യേകം സജ്ജീകരിച്ച ഹാളിലായിരുന്നു വോട്ടെടുപ്പ്. സാധരണ ഇലക്ഷന്‍ പോലെ എന്നാല്‍ ബാലറ്റിന് പകരം സാധാരണ പേപ്പറില്‍ സ്ഥാനാര്‍ത്ഥികളുടെ പേര് നല്‍കുന്നതിന് സമാനമായി മൂന്നു പേരുകള്‍ എഴുതിയിരുന്നു.
ഇതില്‍ നിന്നും താത്പര്യമുള്ള പേരിന് നേരെ അത് നല്ലതെന്ന് അറിയിക്കാനുള്ള കോളവും നല്‍കിയിരുന്നു. ഇത്തരമൊരു മാര്‍ഗം സ്വീകരിക്കാനുണ്ടായ കാരണമാണ് അതിലും രസകരം. ഭാവിയില്‍ കുട്ടി ഒരു രാഷ്ട്രീയക്കാരനാകുമെന്ന് ജാതകത്തിലുണ്ടത്രെ. അതുകൊണ്ടാണ് തെരഞ്ഞടുപ്പിന് സമാന രീതിയില്‍ പേരിടില്‍ ചടങ്ങ് നിശ്ചയിച്ചത്.
യക്ഷ്, യോവിക്, യുവാന്‍ എന്നിങ്ങനെ മൂന്നു പേരുകളാണ് ബാലറ്റ് പേപ്പറില്‍ ഉണ്ടായിരുന്നത്. ഇലക്ഷന് ശേഷമുള്ള നറുക്കെടുക്കിപ്പില്‍ യുവാന്‍ എന്ന പേരിനാണ് കൂടുതല്‍ വോട്ട് കിട്ടിയത്. അങ്ങനെ വോട്ടെടുപ്പിനൊടുവില്‍ വോട്ട് ചെയ്തവരെ സാക്ഷിയാക്കി കുഞ്ഞിന്റെ നാമകരണം പൂര്‍ത്തിയാക്കി.
Leave a Reply
You must be logged in to post a comment.