അമൃത ആശുപത്രിയിലെത്തിച്ച നവജാതശിശുവിന്റെ ഹൃദയശസ്ത്രക്രിയ നാളെ

അമൃത ആശുപത്രിയിലെത്തിച്ച നവജാതശിശുവിന്റെ ഹൃദയശസ്ത്രക്രിയ നാളെ

മംഗലാപുരത്ത് നിന്നും കൊച്ചി അമൃത ആശുപത്രിയിലെത്തിച്ച നവജാതശിശുവിന്റെ ഹൃദയശസ്ത്രക്രിയ നാളെ നടത്തും. അന്തിമ പരിശോധനാ ഫലം വന്നതിനു ശേഷമായിരിക്കും ശസ്ത്രക്രിയയെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.

കുഞ്ഞ് ഇപ്പോഴും തീവ്ര പരിചരണ വിഭാഗത്തില്‍ തുടരുകയാണ്. കുഞ്ഞിന്റെ ഹൃദയത്തിലുള്ള വൈകല്യങ്ങള്‍ക്ക് പുറമെ വേറെയും പ്രശ്നങ്ങള്‍ കാണുന്നുണ്ടെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. ഹൃദയവാല്‍വിന്റെ ഗുരുതര തകരാറാണ് പ്രധാന വെല്ലുവിളിയായി നില്‍ക്കുന്നത്.

ഇന്നലെ വൈകീട്ട് നാലരയ്ക്കാണ് 15 ദിവസം പ്രായമുള്ള കുഞ്ഞിനെ മംഗലാപുരത്ത് നിന്ന് അഞ്ചര മണിക്കൂര്‍ കൊണ്ട് കൊച്ചിയിലെ ആശുപത്രിയില്‍ എത്തിച്ചത്. സംസ്ഥാന സര്‍ക്കാരിന്റെ ഹൃദ്യം പദ്ധതിയിലൂടെയാണ് കുട്ടിയുടെ ചികിത്സ നടക്കുക.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment