ലോകത്തിലെ ഏറ്റവും പ്രായമുള്ള സുമാത്രന്‍ ഒറാങ് ഉട്ടാന്‍ യാത്രയായി

ലോകത്തിലെ ഏറ്റവും പ്രായമുള്ള സുമാത്രന്‍ ഒറാങ് ഉട്ടാന്‍ യാത്രയായി

സിഡ്‌നി: ലോകത്തിലെ ഏറ്റവും പ്രായമുള്ള സുമാത്രന്‍ ഒറാങ് ഉട്ടാന്‍ മരിച്ചു. 62 വയസ് പ്രായമുണ്ടായിരുന്നു. പ്രായാധിക്യം മൂലം അവശതയിലായിരുന്നു പുവാന്‍. ഓസ്‌ട്രേലിയയിലെ പെര്‍ത്ത് മൃഗശാലയില്‍ ജീവിച്ചിരുന്ന പുവാന്‍ എന്ന പെണ്‍ ഒറാങ് ഉട്ടാനാണ് മരിച്ചത്. 1956ല്‍ സുമാത്രയിലാണ് പുവാന്‍ ജനിച്ചത്.

1968ല്‍ പെര്‍ത്തിലെ മൃഗശാലയില്‍ എത്തി. 2016ലെ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് പ്രകാരം ലോകത്ത് ജീവിച്ചിരിക്കുന്നതില്‍ ഏറ്റവും പ്രായം കൂടിയ സുമാത്രന്‍ ഒറാങ് ഉട്ടാനായി പുവാനെ തെരഞ്ഞെടുത്തിരുന്നു. അതീവ വംശനാശ ഭീഷണി നേരിടുന്ന പട്ടികയുള്‍പ്പെട്ട വിഭാഗമാണ് ഇവയുടേത്. 11 മക്കളും, ഓസ്‌ട്രേലിയ, അമേരിക്ക, ഇന്തൊനേഷ്യ എന്നീ രാജ്യങ്ങളിലായി 54 കൊച്ചുമക്കളും പുവാനുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published.

*
*