പറവൂരിലെ ക്ഷേത്രത്തില്‍ വന്‍ കവര്‍ച്ച
പറവൂരിലെ ക്ഷേത്രത്തില്‍ വന്‍ കവര്‍ച്ച
എറണാകുളം: എറണാകുളം പറവൂരിലെ രണ്ട് ക്ഷേത്രങ്ങള്‍ ഇന്നലെ മോഷണം നടന്നു.അമ്പത് പവന്‍ കവര്‍ന്നു. തൃക്കപുരം ദേവീക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണമടക്കം 30 പവനും ശ്രീനാരായണ ക്ഷേത്രത്തില്‍ നിന്ന് 20 പവനുമാണ് നഷ്‌ടമായത്.
തൃക്കപുരം ക്ഷേത്രത്തിലെ ഓഫിസ് കുത്തിത്തുറന്നാണ് 30 പവന്‍ സ്വര്‍ണാഭരണവും അറുപതിനായിരം രൂപയും കവര്‍ന്നത്. രണ്ട് ക്ഷേത്രങ്ങളിലും ഒരേ രീതിയിലുള്ള മോഷണമാണ് നടന്നത്. ഇതിനാല്‍ മോഷണത്തിന് പിന്നില്‍ ഒരേ സംഘം തന്നെയാണെന്നാണ് സൂചന. ക്ഷേത്രങ്ങളിലെ സി.സി.ടി.വിയും മോഷണം പോയിട്ടുണ്ട്. പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.
Leave a Reply