ബൈക്ക് മോഷ്ടാക്കളെ അറസ്റ്റ് ചെയ്തു 

theft case kochi

ബൈക്ക് മോഷ്ടാക്കളെ അറസ്റ്റ് ചെയ്തു 

കോട്ടയം സ്വദേശിയുടെ ഒരു ലക്ഷം രൂപയോളം വില വരുന്ന ബജാജ് പൾസർ ബൈക്ക് മോഷ്ടിച്ച കേസിൽ രണ്ട് യുവാക്കളെ കളമശ്ശേരി പോലിസ് പിടികൂടി.

തിരുവനന്തപുരം ,നെയ്യാറ്റിൻകര, ചാലക്കര കല്ലുവിള വീട്ടിൽ നിന്നും ഇപ്പോൾ ചെങ്ങമനാട്, പുതുവാശ്ശേരി, ഭാഗത്ത് വാടകയ്ക്ക് താമസിക്കുന്ന സന്തോഷ് മകൻ ടിനു S, (Age-19) മൂന്നാം പ്രതിയായ ആലുവ ,കറുകുറ്റി കാരമറ്റം ഭാഗത്ത് പാലമറ്റം വീട്ടിൽ നിന്നും ഇപ്പോൾ ദേശം ഭാഗത്ത് വാടകയ്ക്ക് താമസിക്കുന്ന രതീഷ്’ മകൻ സജിത്ത് (Age-24) എന്നിവരാണ് പിടിയിലായത്.

കളമശ്ശേരി പോലീസ് സ്റ്റേഷ൯ ഇൻസ്പെക്ടർ ലത്തീഫ് M.B യുടെ നേതൃത്വത്തില്‍ കളമശ്ശേരി റെയിൽവെ സ്റ്റേഷൻ പരിസരത്ത് വാഹന പരിശോധന നടത്തി വരവെ വാഹനത്തിന്റെ ഇഗ്നിഷ്യൻ സ്വിച്ചിൽ താക്കോൽ ഇല്ലാതെയും വാഹനത്തിൻറെ മതിയായ രേഖകൾ ഇല്ലാതെയും കാണപെട്ടതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ബൈക്ക് മോഷണ മുതലാണെന്നു തെളിഞ്ഞതിനെ തുടർന്ന് പ്രതികളെ അറസ്റ്റ് ചെയ്തത്.

കളമശ്ശേരി പോലീസ് സ്റ്റേഷ൯ ഇൻസ്പെക്ടർ ലത്തീഫ് M.B യുടെ നേതൃത്വത്തില്‍ , CPO മാഹിൻ അബൂബക്കർ CPO ഷിബു, ഡ്രൈവർ സി.പി.ഒ ആദർശ് എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു. ഈ കേസിൽ അറസ്റ്റിൽ ആയ സജിത്ത് 13/10/2024 തീയതി കളമശ്ശേരി മെഡിക്കൽ കോളേജിന് സമീപത്തു നിന്നും ബുള്ളറ്റ് മോട്ടോർസൈക്കിൾ മോഷണം ചെയ്ത കേസിലും പ്രതിയാണ്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply