കല്യാണ വീട്ടില്‍ വധുവിന്‍റെ മാല മോഷ്ട്ടിച്ച സ്ത്രീ പിടിയില്‍

കല്യാണ വീട്ടില്‍ വധുവിന്‍റെ മാല മോഷ്ട്ടിച്ച സ്ത്രീ പിടിയില്‍

കല്യാണ വീട്ടില്‍ നിന്നും വധുവിന്‍റെ മാല മോഷ്ട്ടിച്ച സ്ത്രീ അറസ്റ്റിൽ.
കഴിഞ്ഞ വര്‍ഷം ഏപ്രിലിലാണ് സംഭവം.

പുന്നയൂർക്കുളം തൃപ്പറ്റിൽ നടന്ന വിവാഹത്തിൽ വധുവിനെ ഒരുക്കാൻ വന്നവരുടെ സഹായിയായി എത്തിയ സ്ത്രീയാണ് പിടിയിലായത്.

പരൂർ സ്വദേശിനി സുനിതയെയാണ് വടക്കേകാട് പോലീസ് അറസ്റ്റ് ചെയ്തത്. വധുവിൻറെ മാല മോഷ്ട്ടിക്കുകയും പിന്നീട് വടക്കേക്കാടുള്ള സ്ഥാപനത്തില്‍ പണയം വെക്കുകയുമായിരുന്നു.

പരാതിയുടെ അടിസ്ഥാനത്തിൽ വടക്കേക്കാട് SHO അമൃത് രംഗന്‍റെ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. അന്വേഷണത്തില്‍ സുനിത സ്വര്‍ണ്ണം ഈ സ്ഥാപനത്തില്‍ പണയം വെയ്ക്കാന്‍ എത്തിയതായി വിവരം ലഭിച്ചിരുന്നു.

പ്രതിയെ വിശദമായ ചോദ്യം ചെയ്യലിലാണ് കല്യാണ വീട്ടില്‍ നിന്നും മോഷ്ട്ടിച്ച മാലയാണെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു. തെളിവെടുപ്പിന് ശേഷം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാണ്ട് ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply