Angamaly Theft Case Arrest l വിവിധ ജില്ലകളിലായി 250 ഒാളം കടകളില്‍ മോഷണം നടത്തിയ രണ്ട് യുവാക്കള്‍ പിടിയില്‍
വിവിധ ജില്ലകളിലായി 250 ഒാളം കടകളില്‍ മോഷണം നടത്തിയ രണ്ട് യുവാക്കള്‍ പിടിയില്‍
അങ്കമാലി: ആഡംബര ബൈക്കില്‍ കറങ്ങി നടന്ന് വിവിധ ജില്ലകളിലായി 250 ഒാളം കടകളില്‍ മോഷണം നടത്തിയ രണ്ട് യുവാക്കളെ പോലീസ് പിടികൂടി.ആദം കോംപ്ലക്സില്‍ ആറോളം കടകള്‍ കുത്തി തുറന്ന് 20,000 രൂപയോളം മോഷ്ടിച്ച മലപ്പുറം ജില്ല പൊന്നാനി സ്വദേശികളായ പുതുമാളിയേക്കല്‍ വീട്ടില്‍ യാഹിയയുടെ മകന്‍ 21 വയസ്സുള്ള തഫ്സിര്‍ ദര്‍വേഷ്, സായ്ക്കനാത്ത് വീട്ടില്‍ അഷ്റഫ് മകന്‍ 20 വയസ്സുള്ള മുഹമ്മദ് അസ്ലാം എന്നിവരാണ് അങ്കമാലി പോലീസിന്‍റെ പിടിയിലായത്.
കഴിഞ്ഞ ഇരുപത്തി രണ്ടാം തീയതി വ്യാഴാഴ്ച രാത്രി അങ്കമാലി, കാലടി, മറ്റൂര്‍ എന്നിവടങ്ങളില്‍ നടന്ന മോഷണ പരമ്പരയെ തുടര്‍ന്ന് ആലുവ ഡി.വൈ.എസ്.പി എന്‍.ആര്‍.ജയരാജിന്‍റെ നേതൃത്വത്തില്‍ പ്രത്യക അന്വേഷണ സംഘം നടത്തിയ അന്വേഷണത്തിലാണ് ഇവരെ എറണാകുളം കെഎസ്.ആര്‍.ടി.സി പരിസരത്തുള്ള ലോഡ്ജില്‍ നിന്നും പിടികൂടിയത്.
Also Read >>കണ്ണൂരില്‍ നിന്നും കാണാതായ വിദ്യാര്‍ത്ഥിനികളെ കണ്ടെത്തി
അങ്കമാലി ഭാഗത്തുള്ള സി.സി.ടി.വി യില്‍ പതിഞ്ഞ മോഷ്ടാക്കളുടെ ബൈക്കിന്‍റെ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ പ്രതികള്‍ കുറച്ച് ദിവസമായി എറണാകുളം ഭാഗത്ത് ഉണ്ടെന്ന് മനസ്സിലാക്കി തിരയുകയായിരുന്നു.ഇവരെ ചോദ്യം ചെയ്തതില്‍ നിന്നും ഇവര്‍ പകല്‍ സമയങ്ങളില്‍ ബൈക്കില്‍ കറങ്ങിനടന്ന് മോഷണം നടത്തേണ്ട കടകള്‍ കണ്ടെത്തുകയും, എവിടെയെല്ലാം സി.സി.ടി.വി ക്യാമറകള്‍ ഉണ്ടെന്ന് പരിശോധിക്കുകയും ചെയ്യും.
രാത്രി പന്ത്രണ്ട് മണിക്കുശേഷം സി.സി.ടി.വി ക്യാമറകള്‍ നശിപ്പിച്ച് പൂട്ട് തകര്‍ത്ത് കടകളില്‍ കയറി പണം അപഹരിക്കുകയാണ് ഇവരുടെ രീതി.എറണാകുളത്ത് മാത്രം പ്രമുഖ വ്യാപാര സ്ഥാപനങ്ങളിള്‍ ഉള്‍പ്പടെ അമ്പതിലധികം കടകളില്‍ മോഷണം നടത്തിയതായി ഇവര്‍ സമ്മതിച്ചു. അന്വേഷണ സംഘത്തില്‍ ആലുവ ഡി.വൈ.എസ്.പി എന്‍.ആര്‍ ജയരാജ്, അങ്കമാലി പോലീസ് ഇന്‍സ്പെക്ടര്‍ മുഹമ്മദ് റിയാസ്,സബ്ബ് ഇന്‍സ്പെക്ടര്‍ സോണി മത്തായി,എ.എസ്.ഐ മാരായ സുരേഷ്.എം.എന്‍,അഷ്റഫ്,സി.പി.ഒ മാരായ റോണി,ജിസ്മോന്‍,സുധീഷ്,പ്രമോദ്,ലിന്‍സന്‍ എന്നിവരാണ് ഉണ്ടായിരുന്നത്.അങ്കമാലി കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാണ്ട് ചെയ്തു.
Leave a Reply