നിരവധി മോഷണ കേസിലെ പ്രതികൾ അറസ്റ്റിൽ

നിരവധി മോഷണ കേസിലെ പ്രതികൾ അറസ്റ്റിൽ

എടിഎം കവർച്ച ഉൾപ്പെടെ നിരവധി മോഷണ കേസിലെ പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. നെല്ലിക്കുഴിയിലെ എസ്.ബി.ഐ യുടെ എടിഎം കവര്‍ച്ച ചെയ്യുകയും ചെയ്ത പ്രതികള്‍ പിടിയില്‍.

ഉത്തര്‍പ്രദേശ് സ്വദേശികളായ മുഹസിൻ (29), ഷഹജാദ് (20), നദീം (26) ഷംസാദ് (21) എന്നിവരെയും നിരവധി ആരാധനാലയങ്ങളിലെ ഭണ്ഡാരം കുത്തിതുറന്ന് മോഷണം നടത്തി വന്നിരുന്ന രായമംഗലം പുല്ലുവഴി തോംമ്പ്രയില്‍ വീട്ടില്‍ അനില്‍ മത്തായി (40) എന്നയാളെയുമാണ്‌ കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തത്.

പുതിയ മോഷണ പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതിനിടെയാണ് പ്രതികള്‍ പിടിയിലാകുന്നത്. ഷഹജാദിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് നെല്ലിക്കുഴി ഭാഗത്ത് മോഷണ പരമ്പര നടത്തിയത്.

ഇവടെ നടന്ന മോഷണ കേസുകളില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കാന്‍ ജില്ലാ പോലീസ് മേധാവി കെ.കാര്‍ത്തിക്കിന്‍റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപികരിച്ചിരുന്നു.

മൂവാറ്റുപുഴ ഡി.വൈ.എസ്.പി മുഹമ്മദ്‌ റിയാസ്, കോതമംഗലം പോലീസ് സബ് ഇൻസ്പെക്ടർ വിപിൻ.വി.എസ്സ്, സബ് ഇൻസ്പെക്ടർമാരായ മാഹിൻ, സലിം, ഇ.പി.ജോയ്, ലിബു തോമസ്സ്, എ.എസ്.ഐ ബിനു വര്‍ഗീസ്‌, എസ്.സി.പി.ഒ മാരായ ശ്രീജിത്ത്, ജിതേഷ്, സുനിൽ മാത്യു,

സി.പി.ഒ മാരായ അനൂപ്, ഷിയാസ്.എം.കെ എന്നിവരാന് മറ്റ് അന്വേഷണ സംഘാംഗങ്ങള്‍. മോഷണ കേസുകളില്‍ അന്വേഷണം വ്യപിപ്പിച്ചിട്ടുണ്ടെന്നും കൂടുതല്‍ പ്രതികള്‍ ഉടന്‍ പിടിയിലാകുമെന്നും ജില്ലാ പോലീസ് മേധാവി കെ.കാര്‍ത്തിക്ക് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*