മോഷ്ടിച്ച ടിവിയുടെ വലുപ്പം പണികൊടുത്തു: കള്ളന്മാര്‍ക്ക് മടങ്ങേണ്ടിവന്നത് വെറുംകൈയോടെ…!

മോഷ്ടിച്ച ടിവിയുടെ വലുപ്പം പണികൊടുത്തു: കള്ളന്മാര്‍ക്ക് മടങ്ങേണ്ടിവന്നത് വെറുംകൈയോടെ…!

മോഷ്ടിച്ച വാഹനത്തില്‍ രണ്ടംഗസംഘം വീണ്ടും മോഷണത്തിനെത്തി. എന്നാല്‍ സംഭവിച്ചത് വളരെ വിചിത്രമായ മറ്റൊരു കാര്യമാണ്. ജനുവരി 17നാണ് ഡള്ളാസിലെ വീട്ടില്‍ മോഷണത്തിനായി രണ്ടപപേര്‍ പ്രവേശിക്കുന്നത്.

കണ്ണില്‍ ആദ്യം കണ്ട ടിവി പൊക്കിയെടുത്ത് വാഹനത്തിനടുത്തെത്തി. എന്നാല്‍ ടിവി വാഹനത്തിനുള്ളില്‍ കൊള്ളുന്നില്ല. തിരിച്ചും മറിച്ചും പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും രക്ഷയില്ല. അതോടെ ലക്ഷ്യം ഉപേക്ഷിച്ച് കള്ളന്മാര്‍ ടിവി വീട്ടില്‍ തിരികെ വച്ച് സ്ഥലം വിട്ടു.

എന്നാല്‍ എല്ലാം വീട്ടില്‍ സ്ഥാപിച്ചിരുന്ന സുരക്ഷാ ക്യാമറയില്‍ പതിഞ്ഞിരുന്നു. ഇതോടെ മോഷണവിവരവം പുറംലോകം അറിഞ്ഞു. ഇതുവരെ മോഷ്ടാക്കളെ തിരിച്ചറിഞ്ഞിട്ടില്ല.

രാവിലെ എട്ട് മണിയോടെയാണ് രണ്ടുപേര്‍ മോഷ്ടിച്ച ജീപ്പില്‍ സ്ഥലത്തെത്തിയത്. ഇവര്‍ ഒരുമിച്ച് ഒരു വലിയ ഫ്ളാറ്റ് ടിവി വാഹനത്തിന് അടുത്തെത്തിക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്.

ആദ്യശ്രമം പിന്‍സീറ്റില്‍ കയറ്റാനായിരുന്നു. അത് നടക്കാതെ വന്നതോടെ ഡിക്കി തുറന്ന് അതുവഴി അകത്തുവയ്ക്കാനും ശ്രമം നടത്തി. അതും പരാജയപ്പെട്ടതോടെയാണ് ടിവി തിരികെ വച്ച് മോഷ്ടാക്കള്‍ മടങ്ങിയത്.

മോഷ്ടാക്കള്‍ എത്തിയ വാഹനം ഡള്ളാസിലെ മെലഡി ലെയ്നില്‍ ഉപേക്ഷിപ്പിക്കപ്പെട്ടതായിരുന്നെന്ന് പിന്നീട് വ്യക്തമായി. ഇവരുടെ വിവരം ലഭിക്കുന്നതിനായി പോലീസ് പൊതുജനങ്ങളുടെ സഹായവും തേടിയിട്ടുണ്ട്

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply