വിദ്യാര്‍ഥി മര്‍ദനമേറ്റ് മരിച്ച സംഭവം: എസ്ഐയെ സ്ഥലംമാറ്റി

വിദ്യാര്‍ഥി മര്‍ദനമേറ്റ് മരിച്ച സംഭവം: എസ്ഐയെ സ്ഥലംമാറ്റി

ചവറയില്‍ ഐടിഐ വിദ്യാര്‍ഥി മര്‍ദനമേറ്റ് മരിച്ച കേസ് അന്വേഷിക്കുന്ന തെക്കുംഭാഗം പൊലീസ് സ്റ്റേഷന്‍ എസ്ഐയെ മാറ്റി. പകരം ചവറ സിഐയ്ക്കാണ് കേസ് അന്വേഷണത്തിന്റെ ചുമതല ഇപ്പോള്‍ നല്‍കിയിരിക്കുന്നത്.

ആളുമാറിയുള്ള ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റ രഞ്ജിത്ത് പത്ത് ദിവസത്തോളം ചികിത്സയില്‍ കഴിഞ്ഞ ശേഷമാണ് മരിച്ചത്.

സംഭവത്തിന് പിന്നാലെ കേസ് ഒതുക്കി തീര്‍ക്കാനുള്ള ശ്രമം തെക്കുംഭാഗം എസ്.ഐ നടത്തിയെന്ന ആരോപണം ബന്ധുക്കള്‍ ഉന്നയിച്ചിരുന്നു.

എന്നാല്‍ കേസ് ഒത്തുതീര്‍പ്പാക്കാന്‍ സ്റ്റേഷനിലേക്ക് വരണമെന്ന എസ്.ഐയുടെ ആവശ്യം വിദ്യാര്‍ഥിയുടെ കുടുംബം നിരസിച്ചതിനെ തുടര്‍ന്ന് ഇവര്‍ക്കെതിരെ കൗണ്ടര്‍ കേസ് രജിസ്റ്റര്‍ ചെയ്യുമെന്ന് ഇയാള്‍ ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്ന് കുടുംബം പരാതിപ്പെട്ടിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply