തെലുങ്കാന കൂട്ടബലാത്സംഗ കേസിലെ പ്രതികൾ സീരിയൽ കില്ലേഴ്സ്

ഹൈദരാബാദ്: വനിതാ വെറ്റിനറി ഡോക്ടറെ കൂട്ടബലാത്സംഗം ചെയ്ത ശേഷം ചുട്ടുകൊന്ന പ്രതികളെ തെലങ്കാന പോലീസ് എന്‍കൗണ്ടറിലൂടെ കൊലപ്പെടുത്തുകയും ചെയ്തു.

പോലീസ് നടപടിയെ അനുകൂലിച്ചും എതിര്‍പ്പും അഭിപ്രായങ്ങള്‍ ഉയരുന്ന സാഹചര്യത്തിൽ പോലീസ് നടത്തിയ പുതിയ വെളിപ്പെടുത്തലുകള്‍ നടുക്കുന്നതാണ്. ഇവർ സീരിയല്‍ കില്ലര്‍മാരാണ് എന്നാണ് പോലീസ് വെളിപ്പെടുത്തുന്നത്. ചോദ്യം ചെയ്യലില്‍ തെലങ്കാനയിലും കര്‍ണാടകയിലും സമാനമായി ഒന്‍പത് സ്ത്രീകളെ ഇവര്‍ കൊലപ്പെടുത്തിയതായി സമ്മതിച്ചിരുന്നു. മുഹമ്മദ് ആരിഫ്, ചെന്നകേശവലു എന്നീ പ്രതികളാണ് ഇത്തരത്തില്‍ കുറ്റസമ്മതം നടത്തിയതായി പൊലീസ് പറയുന്നതെന്ന് ദേശീയമാധ്യമം റിപ്പോര്‍ട്ട് ചെയ്തു.

പ്രതികള്‍ മൂന്നു കൊലപാതകങ്ങള്‍ തെലങ്കാനയിലും ആറുകൊലപാതകങ്ങള്‍ കര്‍ണാടകയിലും നടത്തി എന്നാണ് റിപ്പോര്‍ട്ട്. പ്രതികളെ പിടികൂടിയ ശേഷം സമാനമായി കൊല്ലപ്പെട്ട മറ്റ് 15 കേസുകളില്‍ ചോദ്യം ചെയ്തപ്പോഴാണ് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നത്.

കര്‍ണാടകയില്‍ നിന്നും ഹൈദരാബാദിലേക്ക് ലോറിയില്‍ പോകുമ്പോഴാണ് ഇതേരീതിയിൽ സ്ത്രീകളെ ബാലാത്സംഗം ചെയ്ത ശേഷം കൊന്നു തള്ളിയിരുന്നതെന്ന് പ്രതികള്‍ വെളിപ്പെടുത്തിയതായി പൊലീസ് പറയുന്നത്.

അന്വേഷണത്തിനും കൊല്ലപ്പെട്ട യുവതികളെ തിരിച്ചറിയുന്നതിനുമായി ഹൈദരാബാദ് പൊലീസ് കര്‍ണാടകയില്‍ ക്യാംപ് ചെയ്യുകയാണ്. ഇത്തരത്തില്‍ പ്രതികളുടെ യാത്രക്കിടയിലാണ് വനിത വെറ്ററിനറി ഡോക്ടറും കൊല്ലപ്പെടുന്നത്.

നവംബര്‍ 27നാണ് തെലങ്കാനയിൽ വെറ്റിറനറി ഡോക്ടറെ ക്രൂരബലാത്സംഗത്തിനിരയാക്കി ചുട്ടുകൊന്നത്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply