തെരേസ മെയ് രാജി പ്രഖ്യാപിച്ചു
ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെയ് രാജി പ്രഖ്യാപിച്ചു. ബ്രെക്സിറ്റ് പ്രതിസന്ധി പരിഹരിക്കാനാവാതെ വന്നതോടെയാണ് തെരേസ മെയ് രാജി വെക്കുന്നത്. ജൂണ്‍ ഏഴിന് രാജിക്കത്ത് ഔദ്യോഗികമായി സമര്‍പ്പിക്കുമെന്ന് തെരേസ മെയ് അറിയിച്ചു.
ബ്രക്സിറ്റ് കരാര്‍ നടപ്പാക്കാന്‍ എംപിമാരുടെ പിന്തുണ നേടാനുള്ള ശ്രമങ്ങള്‍ തുടര്‍ച്ചയായി പരാജയപ്പെട്ട സാഹചര്യത്തിലാണ് മെയുടെ രാജി. ബ്രെക്സിറ്റ് കരാര്‍ നടപ്പാക്കാന്‍ സാധിക്കാത്തതില്‍ ഇപ്പോഴും ഇനിയുള്ള കാലത്തും താന്‍ വേദനിക്കുമെന്നും അതിനു സാധിക്കാത്തതിനാലാണ് സ്ഥാമൊഴിയുന്നതെന്നും ഔദ്യോഗിക വസതിയായ ഡൌണിംങ് സ്ട്രീറ്റിലെ പത്താം നമ്പര്‍ വസതിക്കു മുന്നില്‍ നടത്തിയ വികാരപരമായ പ്രസ്താവനയില്‍ അവര്‍ വ്യക്തമാക്കി.
പുതിയ നേതാവിനെ കണ്ടെത്തും വരെ കാവല്‍ പ്രധാനമന്ത്രിയായി തെരേസ മെയ് തുടരാനാണ് സാധ്യത. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് അടുത്ത പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കാന്‍ ആഴ്ചകള്‍ തന്നെ വേണ്ടി വരും.
- സ്റ്റേഷൻ വളപ്പിൽ സൂക്ഷിച്ചിരുന്നു ഇന്നോവ കാർ കടത്തിയ പ്രതി പിടിയിൽ
- കലാസാഗർ പുരസ്കാരത്തിനുള്ള നാമനിർദ്ദേശം ക്ഷണിക്കുന്നു
- വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി
- ഡെങ്കിപ്പനി കേസുകൾ കൂടുന്നു, കുട്ടികളിലും?
- കുഞ്ഞുങ്ങള്‍ക്ക് ഭക്ഷണം എന്ത്… എങ്ങനെ കൊടുക്കാം
- ലോക ഓട്ടിസം ദിനത്തില്‍ അവബോധ സന്ദേശവുമായി ‘പ്രേരണ’ നൃത്താവിഷ്കാരവും, ശില്പശാലയും, സംഗീതവിരുന്നും കൊച്ചിയില്‍ നടക്കും
- ബൈക്കു മോഷണം പ്രതികൾ പിടിയിൽ
- വിവാഹ വാഗ്ദാനം നൽകി പീഡനം: പ്രതി അറസ്റ്റിൽ
- മയക്കു മരുന്നായ MDMA യുമായി യുവാവ് പിടിയിൽ
- അമ്മമാരെ അലട്ടുന്ന പ്രധാന പ്രശ്നമാണ് വിരശല്യം
Leave a Reply