Thief used Google Maps to Rob l Chennai Robbery l ഗൂഗിള്‍ മാപ്പിന്‍റെ സഹായത്തോടെ മോഷണം നടത്തിവന്ന ആന്ധ്രാ സ്വദേശി പിടിയില്‍

ഗൂഗിള്‍ മാപ്പിന്‍റെ സഹായത്തോടെ മോഷണം നടത്തിവന്ന ആന്ധ്രാ സ്വദേശി പിടിയില്‍


സാങ്കേതികവിദ്യ വളരുംതോറും ഒട്ടേറെ ഗുണങ്ങളും അതോടൊപ്പം തന്നെ ദോഷവും ഉണ്ടെന്ന് തെളിയിക്കുന്ന വാര്‍ത്തകളാണ് ഓരോ ദിവസവും പുറത്തു വരുന്നത്. സാമ്പത്തിക തട്ടിപ്പുകളാണ് ഇതില്‍ പ്രധാനമായും നടക്കുന്നത്. എന്തിനും ഏതിനും നമ്മള്‍ ഉത്തരം തേടുന്നത് ഗൂഗിളിനെയാണ്.അതേ ഗൂഗിളിനെ തന്നെ മോഷണത്തിനായി ഉപയോഗിച്ചിരിക്കുകയാണ് ഒരു ഹൈടെക് കള്ളന്‍.

Also Read >> അല്‍ക്കുവാണ് താരം; ഒറ്റ സെല്‍ഫികൊണ്ട് സിനിമാ താരമായി

ഗൂഗിൾ മാപ്‌സ് ഉപയോഗിച്ചുകൊണ്ട് മോഷണം നടത്തിക്കൊണ്ടിരിക്കുന്നതിനിടെയിലാണ് ഹൈടെക് വിരുതന്‍ പോലീസ് പിടിയിലാവുന്നത്. സമ്പന്നരായ ആളുകൾ താമസിക്കുന്ന സ്ഥലങ്ങളിൽ അവരുടെ ചുറ്റുപാടുകളും സ്ഥലങ്ങളും ഗൂഗിള്‍ മാപ്‌സ് വഴി കണ്ടെത്തി മോഷണം നടത്തുന്നതാണ് ഇയാളുടെ രീതി.

Also Read >> ചേച്ചി വിഷമിക്കേണ്ട… സേതുലക്ഷ്മിയമ്മയുടെ മകന്‍ കിഷോറിന് വൃക്ക ദാനം ചെയ്യാന്‍ തയ്യാറായി നടി പൊന്നമ്മ ബാബു

നുങ്കമ്പാക്കത്തെ ഒരു ഡോക്ടറുടെ വീട്ടിലെ മോഷണവുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് ഹൈടെക്ക് കള്ളന്‍ പിടിയിലായത്. യാതൊരു തെളിവുകളും അവശേഷിപ്പിക്കാതെയായിരുന്നു ഇയാളുടെ മോഷണം. ഇതുകാരണം മോഷ്ട്ടാവിനെ കണ്ടെത്താന്‍ പോലീസ് കിണഞ്ഞ് പരിശ്രമിക്കുകയായിരുന്നു.കഴിഞ്ഞ മാസമായിരുന്നു ഡോക്ടറുടെ വീട്ടില്‍ മോഷണം നടന്നത്. സമാനമായ രീതിയില്‍ പലയിടത്തും മോഷണം നടന്നിരുന്നു.

Also Read >> ഒടിയന്റെ റിലീസ് മിന്നിക്കും! ലോകമെമ്പാടുമായി 3500 സ്‌ക്രീനുകളില്‍ ചിത്രമെത്തുമെന്ന് സംവിധായകന്‍

ഹൈദ്രാബാദില്‍ ഇതേ രീതിയില്‍ നടന്ന മോഷണത്തില്‍ പിടിയിലായ ആന്ധ്രാ സ്വദേശി സത്യാ റെഡ്ഡിയെ വിശദമായി ചോദ്യം ചെയ്തതിലൂടെയാണ് ചെന്നൈ മോഷണ കഥ പുറത്തു വരുന്നത്. ആദ്യം ഇയാൾ ചെന്നൈയിലെ നല്ലൊരു റെസിഡൻഷ്യൽ ഏരിയ ഗൂഗിൾ മാപ്‌സ് വഴി തിരഞ്ഞെടുത്ത ശേഷം ചെന്നൈയിലേക്ക് വിമാനം മാര്‍ഗം എത്തും. അവിടെയുള്ള ഓരോ വീടുകളിലും സൂക്ഷമമായി നിരീക്ഷിച്ച് ഏതൊക്കെ വീടുകളില്‍ ആളുകള്‍ ഇല്ല എന്ന്‍ മനസ്സിലാക്കി മോഷണം നടത്തുന്നതാണ് ഇയാളുടെ പതിവ്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply