തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ പൊതുജനങ്ങൾ സഹായിക്കണമെന്ന് കെജ്‌രിവാൾ
ഡൽഹി : നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പൊതുജനങ്ങൾ സഹായിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍. തിരഞ്ഞെടുപ്പിനെ നേരിടാന്‍ പാര്‍ട്ടിയുടെ പക്കല്‍ പണമില്ല. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ചില്ലിപ്പൈസ താന്‍ നേടിയിട്ടില്ല. തനിക്കു വേണ്ടി തിരഞ്ഞെടുപ്പിനെ ജനങ്ങളാണ് നേരിടേണ്ടതെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു. അനധികൃത കോളനികള്‍ രജിസ്റ്റര്‍ ചെയ്തു നല്‍കുമെന്ന കേന്ദ്രത്തിന്റെ വാക്ക് വിശ്വസിക്കരുതെന്നും കെജരിവാള്‍ ഓര്‍മ്മിപ്പിച്ചു.
രജിസ്റ്റര്‍ ചെയതു തരുന്നതു വരെ ആരെയും വിശ്വസിക്കരുതെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ ഈ കോളനികളില്‍ താന്‍ കുടിവെള്ളം എത്തിക്കുകയും റോഡുകളും ഓടകളും നിര്‍മ്മിക്കുകയും ചെയ്തു. ഈ സമയം ഇവര്‍ എവിടെയായിരുന്നെന്നും കെജരിവാള്‍ ചോദിച്ചു. തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ ഏറെയും പാലിച്ച സർക്കാരാണ് കെജ്‌രിവാളിന്റേത്.
Leave a Reply
You must be logged in to post a comment.