12,000 കോടി കടന്ന് തിരുപ്പതി ദേവസ്വത്തിന്റെ ബാങ്ക് നിക്ഷേപം

12,000 കോടി കടന്ന് തിരുപ്പതി ദേവസ്വത്തിന്റെ ബാങ്ക് നിക്ഷേപം

തിരുമല തിരുപ്പതി ദേവസ്ഥാനത്തിന് (ടി.ടി.ഡി.) വിവിധ ബാങ്കുകളിലായുള്ളത് 12,000 കോടിയിലധികം രൂപയുടെ സ്ഥിരനിക്ഷേപമെന്ന് റിപ്പോര്‍ട്ട്. സ്വകാര്യ ബാങ്കുകളിലും ദേശസാത്കൃത ബാങ്കുകളിലുമായുള്ള നിക്ഷേപങ്ങളില്‍നിന്ന് വാര്‍ഷികക്കണക്കനുസരിച്ച് 845 കോടി രൂപയോളമാണ് ഓരോ വര്‍ഷവും പലിശയായി ലഭിക്കുക.

മോഹന്‍ലാല്‍ അല്ലായിരുന്നെങ്കില്‍ ഇട്ടിമാണി ചെയ്യില്ലായിരുന്നു! തുറന്നുപറഞ്ഞ് രാധിക ശരത്കുമാര്‍

രണ്ടരക്കോടിയോളം ഭക്തര്‍ ഓരോവര്‍ഷവും എത്തുന്ന വെങ്കടേശ്വരക്ഷേത്രത്തിന്റെ വാര്‍ഷികവരുമാനം 3100 കോടി രൂപയോളമാണ്. 8.7 ടണ്‍ കിലോ സ്വര്‍ണം ഭക്തരില്‍ നിന്ന് ലഭിച്ചതില്‍ 1938 കിലോഗ്രാം ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കിലും 5387 കിലോഗ്രാം സ്റ്റേറ്റ് ബാങ്കിലുമാണുള്ളത്.

അടുത്തിടെ പഞ്ചാബ് നാഷണല്‍ ബാങ്കിലുണ്ടായിരുന്ന 1381 കിലോഗ്രാം നിക്ഷേപകാലാവധി തീര്‍ന്നതിനെത്തുടര്‍ന്ന് സ്വര്‍ണം ക്ഷേത്രത്തിലേക്ക് തിരിച്ചെത്തിയിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment