പ്രണയം പകയിലേക്ക് വഴിമാറി; കുത്തിയിട്ടും കലിയടങ്ങാതെ പെട്രോള്‍ ഒഴിച്ച് കത്തിച്ചു…

പ്രണയം പകയിലേക്ക് വഴിമാറി; കുത്തിയിട്ടും കലിയടങ്ങാതെ പെട്രോള്‍ ഒഴിച്ച് കത്തിച്ചു…

തിരുവല്ല: പ്രണയം തലയ്ക്ക് പിടിച്ച്…ഒടുവില്‍ പകയായി മാറി. തിരുവല്ലയില്‍ പെണ്‍കുട്ടിയെ പെട്രോള്‍ ഒഴിച്ച് കത്തിച്ച സംഭവത്തില്‍ നാട്ടുകാര്‍ക്കും പെണ്‍കുട്ടികള്‍ ഉള്ള രക്ഷിതാക്കാള്‍ക്കും ഞെട്ടല്‍ മാറിയിട്ടില്ല.

പത്താംക്ലാസ് കഴിഞ്ഞപ്പോള്‍ തുടങ്ങിയ പ്രണയം വിവാഹത്തിന് താല്പര്യം ഇല്ലാതെ വന്നപ്പോള്‍ ദുരന്തമായി മാറി. തിരുവല്ല ചിലങ്ക ജങ്ഷനില്‍ ഇന്ന് രാവിലെ ഒന്‍പത് മണിക്കാണ് ബൈക്കിലെത്തിയ യുവാവ് പെണ്‍കുട്ടിയെ കുത്തി വീഴ്ത്തി പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയത്.

പെണ്‍കുട്ടിയെ ആക്രമിച്ച കുമ്പനാട് സ്വദേശി അജിന്‍ റെജി മാത്യുവിനെ പോലീസ് അറസ്റ്റ് ചെയ്തു. പൊള്ളലേറ്റ് നിലവിളിച്ച പെണ്‍കുട്ടിയെ സമീപത്തുണ്ടായിരുന്നവര്‍ വെള്ളമൊഴിച്ച് തീ കെടുത്തിയ ശേഷം അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തലയ്ക്കും മുഖത്തും ഉളപ്പടെ അറുപത് ശതമാനത്തോളം പൊള്ളലേറ്റ പെണ്‍കുട്ടി അതി തീവ്രപരിചരണം വിഭാഗത്തില്‍ ചികിത്സയിലാണ്. അതേസമയം പെണ്‍കുട്ടിയെ തീ കൊളുത്തിയ ശേസഹം സമീപത്ത് തന്നെ നിന്ന അജിനെ നാട്ടുകാര്‍ തടഞ്ഞുവെച്ചു പോലീസിന് കൈമാറുകയായിരുന്നു.

ബൈക്കിലെത്തിയ അജിന്‍ രണ്ട് കുപ്പി പെട്രോള്‍ കയ്യില്‍ സൂക്ഷിച്ചിരുന്നു. ഇതില്‍ ഒരു ഉപ്പി പെട്രോളാണ് പെണ്‍കുട്ടിയുടെ ദേഹത്തൊഴിച്ച് തീ കൊളുത്തിയത്. അതേസമയം പെണ്‍കുട്ടിക്ക് അജിനോട് പ്രണയം ഉണ്ടായിരുന്നില്ലെന്ന് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ പറഞ്ഞു.

എന്നാല്‍ പെണ്‍കുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ട് പോകുംവഴി അജിനുമായി മൂന്ന് വര്‍ഷമായി പ്രണയത്തിലായിരുവന്ന് പറഞ്ഞതായി രക്ഷപെടുത്തിയവര്‍ പറയുന്നു. അജിന്‍ വിവാഹ അഭ്യര്‍ത്ഥനയുമായി പെണ്‍കുട്ടിയുടെ വീട്ടുകാരെ സമീപിച്ചെങ്കിലും നിരസിക്കുകയായിരുന്നു.

തിരുവല്ലയിലെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തില്‍ പഠിക്കാനായി ബസ്‌ ഇറങ്ങി നടന്ന് പോകുമ്പോഴാണ് ദാരുണമായ സംഭവം ഉണ്ടായത്. സംഭവത്തില്‍ അജിനെ സഹായിക്കാന്‍ ആരെങ്കിലും കൂടെ ഉണ്ടായിരുന്നോ എന്നുള്ള കാര്യങ്ങള്‍ അന്വേഷിക്കുമെന്ന് പോലീസ് അറിയിച്ചു. ഈ സംഭവത്തോടെ പെണ്‍കുട്ടികളുടെ രക്ഷിതാക്കള്‍ ആശങ്കയിലാണ്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Adgebra

Related News

Leave a Comment